അജ്മാന്: ഏറ്റവും കൂടുതല്‍ വൃക്ഷതൈകള്‍ വിതരണം ചെയ്തതിനുളള ഗിന്നസ് ലോക റെക്കോര്‍ഡ് ഹാബിറ്റാറ്റ് സ്കൂള്‍ സ്വന്തമാക്കി. 9371 വൃക്ഷത്തൈകള്‍ വിതരണം ചെയ്താണ് സ്കൂൾ നേട്ടം സ്വന്തം പേരിൽ കുറിച്ചത്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് അഡ്ജുഡിക്കേറ്റര്‍ അഹ്മദ് ഗമാലല്ദീന് റെക്കോര്‍ഡ് ശ്രമം നിരീക്ഷിച്ച് ദൗത്യം വിജയിച്ചതായി ഒദ്യോഗിക പ്രഖ്യാപനം നടത്തി. പ്രഖ്യാപനത്തിെൻറ സാക്ഷ്യപത്രം ഹാബിറ്റാറ്റ് സ്കൂള്‍ എം.ഡി. ഷംസു സമാന് സി.ടി ഏറ്റുവാങ്ങി.
2018 നവംബറിൽ സായിദ് വര്ഷാചരണത്തിെൻറ ഭാഗമായി ആരംഭിച്ച ദൗത്യത്തിൽ ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ അജ്മാന്, ഹാബിറ്റാറ്റ് സ്കൂള്‍ അല്‍ ജുര്‍ഫ് അജ്മാന്, ഹാബിറ്റാറ്റ് സ്കൂള്‍ ഉമ്മുല്‍ ഖുവൈന്‍, ഹാബിറ്റാറ്റ് സ്കൂള്‍ അല്‍ തല്ലാഹ് അജ്മാന് എന്നിവിടങ്ങളില്‍ നിന്നായി 10,000 ഹാബിറ്റാറ്റ് അംഗങ്ങളാണ് പങ്കാളികളായത്. മുരിങ്ങ, അകത്തി ചീര, വന്നിമരം എന്നിവയാണ് വിതരണത്തിനായി തെരഞ്ഞെടുത്തത്. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ഓരോ വിദ്യാര്‍ത്ഥികളും പാകിയ വിത്തില്‍ നിന്നും തളിര്‍ത്ത ഓരോ തൈകള്‍ വീതം ഈ ദൗത്യത്തിനായി നല്‍കുകയായിരുന്നു.
ഈ വൃക്ഷത്തൈകള്‍ ഇനി അജ്മാന് മുനിസിപ്പാലിറ്റിയുടെ കാര്‍ഷിക വകുപ്പിന് കൈമാറും. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് പഠിപ്പിച്ചു തന്ന പ്രകൃതി സംരക്ഷണത്തിെൻറ പാഠങ്ങളാണ് ഹാബിറ്റാറ്റ് സമൂഹം മുറുകെപ്പിടിക്കുന്നതെന്ന് സ്കൂള്‍ ചെയര്മാന് ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖ്ര് അല്‍ നുഐമി പറഞ്ഞു. സായിദ് വർഷത്തിൽ തുടങ്ങിയ പദ്ധതി സഹിഷ്ണുതാ വർഷാചരണ േവളയിലും തുടരാനായതിൽ അഭിമാനമുണ്ട്. സൈബര്‍ ഫെസ്റ്റിവലുകളും കൃഷിപാഠങ്ങളും വിദ്യാര്‍ത്ഥികള്‍ക്കായി ആദ്യം പരിചയപ്പെടുത്തിയ ഹാബിറ്റാറ്റ് സ്കൂള്‍, വിദ്യാര്‍ത്ഥികള്‍ക്കും സസ്യജാലങ്ങള്ക്കുമിടയിലുളള ബന്ധം വര്‍ദ്ധിപ്പിക്കാന്‍ ഡിജിറ്റല്‍ സങ്കേതങ്ങളെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്ന പദ്ധതിക്കായുളള തയ്യാറെടുപ്പിലാണിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.