ഹാബിറ്റാറ്റ് സ്കൂള്‍ ലീഡ് ജൂനിയര്‍ കാരിയര്‍ കോണ്‍ക്ലേവില്‍
കുമരേഷ് മിശ്ര സംസാരിക്കുന്നു
ലീഡ് കോണ്‍ക്ലേവിന് ഹാബിറ്റാറ്റ് സ്കൂള്‍ വേദിയായി
അജ്മാന്: ലീഡ് ജൂനിയറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹാബിറ്റാറ്റ് സ്കൂള്‍ ലീഡ് ജൂനിയര്‍ കാരിയര്‍ കോണ്‍ക്ലേവ് 2023ന് അല്‍ തല്ല ഹാബിറ്റാറ്റ് സ്കൂള്‍ വേദിയായി. കുട്ടികളില്‍ സിവില്‍ സര്‍വിസ് കരിയര്‍ സാധ്യതകളെക്കുറിച്ച് അവബോധം നല്‍കാനും ഉത്തമഭാവി തിരഞ്ഞെടുക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സീക്രട്ട് സക്സസ് മന്ത്ര ഫോർ കരിയർ എന്ന ലക്ഷ്യത്തോടെ പരിപാടി സംഘടിപ്പിച്ചത്.
സമാധാനത്തിനുള്ള നൊബേൽ ജേതാവായ കുമേരഷ് മിശ്ര, മുൻ ഇന്ത്യൻ അംബാസഡറായിരുന്ന ജെ.എസ്. മുകുൽ, മുൻ പൊലീസ് ഡയറക്ടർ ജനറല്‍ ഋഷിരാജ് സിങ്, ഭാരതാ ഫസ്റ്റിന്റെ സ്ഥാപകനായ ഫ്രാങ്ക് റുസാൻപെരേര, ഹാബിറ്റാറ്റ് സ്കൂൾ അക്കാദമിക് ഡയറക്ടർ ആദിൽ സി.ടി, ഹാബിറ്റാറ്റ് സ്കൂൾ ഡീൻ അക്കാദമിക്സ് ആൻഡ് ഇന്നവേഷൻസ് വസീം യൂസഫ് ബട്ട്, ലീഡ് ജൂനിയർ ഡയറക്ടർ അനുരൂപ് സണ്ണി, ലീഡ് ജൂനിയർ ഹെഡ് സോമേഷ് സിങ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഓൾ ഇന്ത്യൻ സിവിൽ സർവിസ് എക്സാമിൽ രണ്ടാം റാങ്ക് ജേതാവായിരുന്ന അനുകുമാരി ഓൺലൈനായി പരിപാടിയില്‍ പങ്കുകൊണ്ടു. ഭാവിയിൽ തങ്ങൾ തിരഞ്ഞെടുക്കുന്ന തൊഴിൽ ഏതുതന്നെ ആയാലും അതിൽ വിജയം ഉറപ്പാക്കുക എന്ന ലക്ഷ്യബോധമാണ് കുട്ടികളിൽ നമ്മൾ വളർത്തേണ്ടതെന്ന് കുമരേഷ് മിശ്ര ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. തങ്ങൾക്കുള്ള കഴിവുകളെ സൂക്ഷ്മതയോടും സ്ഥിരോത്സാഹത്തോടെയും കൂടി വികസിപ്പിച്ചെടുക്കുന്നതിന്റെ ആവശ്യകതെയ പറ്റി ജെ.എസ്. മുകുല്‍ അഭിപ്രായപ്പെട്ടു.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ പങ്ക് ഏറെ കൂടി വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ കുട്ടികൾക്ക് കൂടുതൽ അറിയാനും പഠിക്കാനും സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണെന്ന് ഋഷിരാജ് സിങ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.