ഷാർജ: മാറുന്ന ലോകത്തെ മുന്നിൽനിന്നു നയിക്കുന്നതിൽ മാതൃകയായ അഞ്ച് സ്ത്രീ പ്രതിഭ കൾക്ക് ഇൗ വർഷത്തെ കമോൺ കേരള ഇൗസ്റ്റേൺ ഭൂമിക ഇൻഡോ അറബ് വിമൺ എക്സലൻസ് അവാർ ഡ്. ഭരണനിർവഹണം, ശാസ്ത്രമുന്നേറ്റം, സാമൂഹിക സേവനം, സംരംഭകത്വം, ചലച്ചിത്ര മാധ്യമ രംഗം എന്നിങ്ങനെ വിവിധ മേഖലകളിൽ മികവും കരുത്തും തെളിയിച്ചവരാണ് ഇക്കുറി അവാർഡിന് അർഹമായത്.
ദുബൈ ലാൻഡ് ഡിപ്പാർട്ട്മെൻറ് അസിസ്റ്റൻറ് ഡയറക്ടർ ജനറൽ മാജിദ അലി റാഷിദ്, യു.എ.ഇയിലെ ആദ്യ വനിത സംവിധായക നൈല അൽ ഖാജ, ദുബൈ ടൂറിസം ഡയറക്ടർ ശൈഖ അൽമുത്തവ എന്നിവരാണ് അറബ് ലോകത്തുനിന്ന് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. നാസ-െഎ.എസ്.ആർ.ഒ സംയുക്ത മിസൈൽ ദൗത്യത്തിന് നേതൃത്വം നൽകുന്ന നന്ദിനി ഹരിനാഥ്, െകഫ് ഹോൾഡിങ്സ്- ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സൻ ഷബാന ഫൈസൽ എന്നിവരാണ് പുരസ്കാരാർഹരായ ഇന്ത്യക്കാർ.
നാളെ വൈകീട്ട് ഷാർജ എക്സ്പോ സെൻററിലെ കമോൺ കേരള മുഖ്യവേദിയിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ പുരസ്കാര വിതരണം നടക്കും. ഷാർജ ഇൻവെസ്റ്റ്മെൻറ് ആൻഡ് െഡവലപ്മെൻറ് അതോറിറ്റി (ഷുറൂഖ്) എക്സിക്യൂട്ടിവ് ചെയർമാൻ മർവാൻ അൽ സർക്കാൽ, ഇൗസ്റ്റേൺ ഗ്രൂപ് എം.ഡി ഫിേറാസ് മീരാൻ, ജലീൽ ട്രേഡിങ് എം.ഡി ഷമീർ കെ.മുഹമ്മദ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.