ദുബൈ: ഗൾഫ് മേഖലയിൽ നിന്ന് പ്രവാസികൾ നാട്ടിക്കേയച്ച നൂറുകണക്കിന് ടൺ ഉൽപന്നങ്ങൾ ലോഡ് ഡൗൺ മൂലം വിതരണം ചെയ ്യാനാവാതെ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ കെട്ടിക്കിടക്കുന്നു. ഭക്ഷ്യ ഉൽപന്നങ്ങളടക്കമുളള അവശ്യ വസ്തുക്കൾ അടങ്ങ ിയതാണ് ഈ കാര്‍ഗോ ഓര്‍ഡറുകളിലധികവും. രണ്ടാഴ്ച പിന്നിട്ട ലോക്ക് ഡൗണ്‍ ദീർഘിപ്പിച്ചതോടെ ഭക്ഷ്യ വസ്തുക്കള്‍ പാതിയും ഉപയോഗശൂന്യമാകുമെന്ന ആശങ്കയുണ്ട്.
കടകളെല്ലാം അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ പ്രവാസി കുടുംബങ്ങള്‍ക്ക് ഈ ഭക്ഷ്യവസ്തുക്കളും, വസ്ത്രങ്ങളും മറ്റുമടങ്ങിയ കാര്‍ഗോ വീട്ടിലെത്തിയാല്‍ അത് വലിയ ആശ്വാസമായേക്കും. ദല്‍ഹി, മുംബൈ, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലാണ് പ്രധാനമായും ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്നും വിമാനമാർഗവും കപ്പൽ വഴിയും എത്തിയ കാര്‍ഗോ കെട്ടിക്കിടക്കുന്നത്. കാര്‍ഗോ നീക്കം അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെടുത്താത്തത് മൂലം വലിയ തിരിച്ചടിയാണ് ഈ രംഗത്തെ സ്ഥാപനങ്ങൾ നേരിടുന്നത്. നൂറ് കണക്കിന് കാര്‍ഗോ സ്ഥാപനങ്ങളാണ് ജി.സി.സി രാഷ്ട്രങ്ങളിലുള്ളത്.
ഈ സ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് സാധാരണ പ്രവാസികള്‍ ജോലിയെടുക്കുന്നുണ്ട്. ലോക്ക് ഡൗണിന് മുന്‍പ് നാട്ടിലേക്കയച്ച കാര്‍ഗോ അതിെൻറ അവകാശികളിലേക്കെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും എല്ലാ ആരോഗ്യ സുരക്ഷാ മുന്‍കരുതലും പാലിച്ച് ഇത് സാധ്യമാക്കാമെന്നും കാര്‍ഗോ സ്ഥാപന അധികൃതർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.