ദുബൈ: ഹോർ അൽ ആൻസ് സുന്നി കോ ഓർഡിനേഷൻ ഗ്രാൻഡ് മീലാദ് സമ്മേളനവും ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു.പണ്ഡിതനും പ്രബോധകനുമായ ഡോ. അഹ്മദ് അൽ ഖുബൈസി ഉദ്ഘാടനം ചെയ്തു. ഉറുദു പണ്ഡിതൻ ഇമ്രാൻ മൂസ അതാരി പ്രഭാഷണം നടത്തി. എക്സലൻസി മീറ്റിൽ ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ പി ഹുസൈൻ അധ്യക്ഷത വഹിച്ചു. വി അബ്ദുൽ റഹ്മാൻ എം എൽ എ വിശിഷ്ടാതിഥിയായി. ഫ്ലോറ ഗ്രൂപ്പ് ചെയർമാൻ വി.എ ഹസൻ ഹാജിയെ എക്സലൻസി അവാർഡ് നൽകി ആദരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തൃശൂർ ജില്ലാ സാന്ത്വനം കോ ഓർഡിനേറ്റർ ബഷീർ അശ്റഫി, ഷാഫി അസ്ഹരി മെരുവമ്പായി എന്നിവർക്ക് ഉപഹാരം നൽകി.
സയ്യിദ് ഇബ്രാഹിം അഹ്മദ് അൽ ഹമ്മാദി, മുഹമ്മദ് ആദിൽ കറം, മുസ്തഫ ദാരിമി വിളയൂർ, ശരീഫ് കാരശ്ശേരി, ഷംസുദീൻ നെല്ലറ, പുന്നക്കൻ മുഹമ്മദലി, ഡോ. അബ്ദുൽ കരീം വെങ്കിടങ്ങ്, സുലൈമാൻ ഹാജി ഫാത്തിമ ഗ്രൂപ്പ്, ബഷീർ തിക്കോടി, സിദ്ധീഖ് വുഡ് ലെൻ പാർക്ക്, മഹ്മൂദ് ഹാജി കടവത്തൂർ, ഡോ.നാസർ വാണിയമ്പലം, സലീംഷാ ഹാജി തൃശൂർ, ഡോ. സയ്യിദ് മുഹമ്മദ് അഷ്റഫ്, സലാം മാസ്റ്റർ കാഞ്ഞിരോട് എന്നിവർ സംബന്ധിച്ചു. നൗഫൽ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തി. സഹൽ പുറക്കാട് സ്വാഗതവും അഡ്വ. താജുദ്ധീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.