മഞ്ചേശ്വരം ഗോവിന്ദ പൈ കോളജ് യു.എ.ഇ അലുമ്നി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ
പങ്കെടുത്തവർ
ഗോവിന്ദ പൈ കോളജ് അലുമ്നി ഇഫ്താർ സംഗമം
ദുബൈ: മഞ്ചേശ്വരം ഗോവിന്ദ പൈ കോളജ് യു.എ.ഇ അലുമ്നി അംഗങ്ങൾക്ക് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സംഗമം അക്കാഫ് ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. അലുമ്നി പ്രസിഡന്റ് മുനീർ സോങ്കാൽ അധ്യക്ഷത വഹിച്ചു. അക്കാഫ് ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, അക്കാഫ് സെക്രട്ടറി കെ.വി. മനോജ് എന്നിവർ മുഖ്യാതിഥി ആയിരുന്നു.
അക്കാഫ് ജോയന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, എക്സിക്യൂട്ടിവ് അംഗം മുനീർ ബേരിക, റഫീഖ് എരിയാൽ, കോളജ് അലുമ്നി അഡ്വൈസറി ബോർഡ് അംഗം വേലായുധൻ, വൈസ് പ്രസിഡന്റുമാരായ പാരിജാത പ്രദീപ്, ആയിഷത്ത് ഷമി, മുസാഫിർ തളങ്കര, ജോയന്റ് സെക്രട്ടറിമാരായ പ്രശാന്ത് ചെമ്മനാട്, നിസാം മൊഗ്രാൽ, സ്പോർട്സ് കൺവീനർ റഷീദ് ചെമ്മനാട് എന്നിവർ സംസാരിച്ചു. ഇബ്രാഹിം ബേരിക, മുഹമ്മദ് സവാദ്, ഷിഹാവുദ്ദീൻ, എ.പി.എൽ ക്രിക്കറ്റ് ടീമംഗങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അലുമ്നി ജനറൽ സെക്രട്ടറി മൊയ്ദീൻ അലി സ്വാഗതവും ട്രഷറർ ജഗത് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.