വിവേക് പ്രവൃത്തി ഗ്രൂപ്പിന് ഗോൾഡൻ കാർഡ് വിസ

ദുബൈ:ദുബൈയിലെ ഇൻഡസ്ട്രിയൽ സ്​റ്റീൽ ബിൽഡിങ് നിർമാണ രംഗത്തും, ഫയർ പ്രൊട്ടക്ഷൻ -റിയൽ എസ്​റ്റേറ്റ് മേഖലയിലും സജീവമായ പ്രവൃത്തി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയർമാനും, സി.ഇ.ഒ യുമായ വിവേക് കല്ലിടീലിന് ഗോൾഡൻ കാർഡ് വിസ ലഭിച്ചു. ദുബൈ എമിഗ്രേഷൻ ഹെഡ്​ ഓഫിസിൽ നടന്ന പ്രത്യേക ചടങ്ങിൽ ഗോൾഡൻ വിസാ സെക്ഷൻ ഇൻ ചാർജ് അലി അതിഖിൽ നിന്ന്​ 10 വർഷത്തെ വിസയടിച്ച പാസ്പോർട്ട് വിവേക്​ ഏറ്റുവാങ്ങി.

ചടങ്ങിൽ ലഫ്റ്റനൻറ്​ അബൂബക്കർ അഹ്‌മദ്‌ അൽ അലി, ലഫ്റ്റനൻറ്​ അബ്​ദുല്ല അൽ മറി തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.
.

Tags:    
News Summary - golden card visa to vivek pravriti group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.