സ്വര്‍ണം പൂശിയ ബര്‍ഗറും തയ്യാര്‍

ദുബൈ: സ്വര്‍ണ ചായക്കും സ്വര്‍ണമിഠായിക്കും പിന്നാലെ ദുബൈയില്‍ സ്വര്‍ണ ബര്‍ഗറും വില്‍പനക്കത്തെുന്നു. 
 ബുര്‍ജ് ഖലീഫയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയത് എന്നവകാശപ്പെടുന്ന ആഡംബര ബര്‍ഗറിന് പേര് ‘ബര്‍ഗ് ഖലീഫ’. മാട്ടിറച്ചി, ചീസ്, താറാവ്കരള്‍, കുങ്കുമ മയണൈസ്  എന്നിവ ചേര്‍ന്ന ബര്‍ഗറിന് മുകളിലെ ബണ്ണിലാണ് ഭക്ഷ്യയോഗ്യമായ സ്വര്‍ണം പൂശിയിരിക്കുന്നത്.  
ഒന്നിന്   230 ദിര്‍ഹമാണ് വില. ഈ മാസം അവസാനം നടക്കുന്ന ഈറ്റ് ദ വേള്‍ഡ് ഭക്ഷ്യമേള പ്രമാണിച്ച് ലണ്ടനില്‍ നിന്നുള്ള ഭക്ഷണ വില്‍പന സംഘമാണ് തയ്യാറാക്കുന്നത്. 
 

News Summary - golden burger uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.