നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ഷാ​ർ​ജ ഇ​ന്ന് സ്കൂ​ളി​ലേ​ക്ക്

ഷാ​ർ​ജ: പാ​ഠ​പു​സ്ത​ക​ത്തോ​ടൊ​പ്പം കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ഷാ​ർ​ജ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന് സ്കൂ​ളി​ലെ​ത്തും. സൗ​ജ​ന്യ​മാ​യാ​ണ് കോ​വി​ഡ്​-19 പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. കോ​വി​ഡ് ച​ട്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച ക​ത്ത് സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കും പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​യ​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണി​ത്. യു.​എ.​ഇ​യി​ലെ മി​ക്ക എ​മി​റേ​റ്റു​ക​ളി​ലും നേ​ര​ത്തെ സ്കൂ​ളു​ക​ൾ തു​റ​ന്ന​പ്പോ​ൾ ഷാ​ർ​ജ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ രീ​തി തു​ട​രു​ക​യാ​യി​രു​ന്നു.

ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​മോ സ്കൂ​ളി​ൽ നേ​രി​ട്ടെ​ത്തി​യു​ള്ള പ​ഠ​ന​മോ തീ​രു​മാ​നി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ണ്ട്. താ​പ പ​രി​ശോ​ധ​ന, മാ​സ്ക്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ നി​ർ​ബ​ന്ധ​മാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.