ദുബൈ: സായിദ് വർഷാചരണത്തോടനുബന്ധിച്ച് െഎക്യരാഷ്ട്ര സഭയുടെ ന്യൂയോർക്ക് ആസ്ഥാനത്ത് സമർപ്പിക്കാനുള്ള മികച്ച കലാസൃഷ്ടി തെരഞ്ഞെടുക്കാനുള്ള മത്സരത്തിന് എൻട്രികൾ സമർപ്പിക്കാനുള്ള സമയം ദീർഘിപ്പിച്ചു. സായിദിെൻറ സമ്മാനം എന്ന പേരിൽ െഎക്യരാഷ്ട്ര സഭയിൽ നൽകുന്ന കലാസൃഷ്ടിക്കായി വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് മത്സരം ഒരുക്കുന്നത്. ജൂലൈ 31നകം കലാസൃഷ്ടികൾ സമർപ്പിക്കണം. യു.എ.ഇ പൗരർക്കും താമസക്കാരായ മറ്റു നാട്ടുകാർക്കും മത്സരത്തിൽ പെങ്കടുക്കാം. മികച്ച കലാമൂല്യവും, യു.എൻ പ്രതിനിധാനം ചെയ്യുന്ന ആഗോള െഎക്യവും യു.എ.ഇയുടെ സാംസ്കാരിക പാരമ്പര്യവും പ്രതിഫലിക്കുന്നതുമാവണം രചനകൾ.
തയ്യാറാക്കുന്ന കലാവസ്തു മൗലികമാവണം, പ്രമുഖ വ്യക്തികളുടെ പ്രതിമകളോ മറ്റ് കലാവസ്തുക്കളുടെ അനുകരണമോ ആവരുത്. ഒരു വ്യക്തിക്ക് ഒരു ഡിസൈൻ മാത്രമേ സമർപ്പിക്കാനാവൂ. ഇതിെൻറ ബൗദ്ധിക സ്വത്തവകാശം ഉൾപ്പെടെ പൂർണ ഉടമാവകാശവും മന്ത്രാലയത്തിന് വിട്ടു നൽകണം. സമർപ്പിക്കപ്പെടുന്ന ഡിസൈനുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 10 എണ്ണം പ്രമുഖ കലാകാരും നയതന്ത്രജ്ഞരും ഉൾപ്പെടുന്ന ജൂറിക്കു മുൻപാകെ വിലയിരുത്തപ്പെടും. അതിൽ നിന്നാണ് മൂന്ന് മികച്ച ഡിസൈനുകൾ തെരഞ്ഞെടുക്കുക. ഇതു തയ്യാറാക്കിയവർക്ക് 73ാമത് യു.എൻ. ജനറൽ അസംബ്ലി നടക്കവെ ആസ്ഥാനം സന്ദർശിക്കാനും മികച്ച ആർട് കോളജിൽ പഠനം നടത്താനും അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും കലാസൃഷ്ടി സമർപ്പിക്കുന്നതിനും https://www.mofa.gov.ae/EN/Pages/The-Gift-of-Zayed.aspx എന്ന ലിങ്ക് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.