ദുബൈ: ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (ജി.ജെ.സി) നേതൃത്വത്തിൽ സെപ്റ്റംബർ 22 മുതൽ 25 വരെ മുംബൈ നെസ്കോയിൽ നടക്കുന്ന എക്സിബിഷന്റെ പ്രചാരണാർഥമുള്ള റോഡ് ഷോ ദുബൈ ഹയാത് ഗലേറിയയിൽ നടന്നു.
ദുബൈയിലെ സ്വർണാഭരണ വ്യാപാരവ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ജി.ജെ.സി വൈസ് ചെയർമാൻ സയ്യാം മെഹ്റ ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ അഡ്വ. എസ്. അബ്ദുൽ നാസർ, സഞ്ജയ് അഗർവാൾ, ദുബൈ ഗോൾഡ് ആൻഡ് ഡയമണ്ട് അസോസിയേഷൻ പ്രസിഡന്റ് തൗഹീദ് അബ്ദുല്ല, വൈസ് പ്രസിഡന്റ് ചന്ദു സിരോയ, ശേഖർ (മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്), യു.എ.ഇ കേരള ജ്വല്ലേഴ്സ് ഫോറം വൈസ് പ്രസിഡന്റ് ദിനേഷ് കമ്പാരത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.