രാജ്യാന്തര അംഗീകാരത്തി​െൻറ തിളക്കത്തിൽ ഫുജൈറ ആശുപത്രി

ആരോഗ്യ രംഗത്ത്​ യു.എ.ഇയിലെ പ്രമുഖ സ്​ഥാപനമായ ഫുജൈറ ഗവൺമെൻറ്​ ഹോസ്​പിറ്റലിന്​ രാജ്യാന്തര പുരസ്​കാരത്തി​െൻറ നിറപ്പകിട്ട്​. ആശുപത്രിയിലെ സേവനഗങ്ങളുടെ ഗുണനിലവാരം കണക്കിലെടുത്ത്​ ജോയിൻറ് കമ്മീഷൻ ഇൻറർനാഷനൽ ഫോർ അക്രഡിറ്റേഷൻ ഓഫ് ഹെൽത്ത് കെയർ ഇൻസ്​റ്റിറ്റ്യൂഷനിൽ (ജെ.സി.ഐ) നിന്നാണ്​ ഫുജൈറ ഹോസ്പിറ്റല്‍ അന്താരാഷ്ട്ര ആരോഗ്യ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് നേടിയത്​. അന്താരാഷ്ട്ര അംഗീകാരം നേടി ആരോഗ്യ മേഖലയിലെ സൗകര്യത്തില്‍ ലോകത്തില്‍ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കുക എന്നതാണ് യു.എ.ഇ യുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള കുതിപ്പി​െൻറ ഭാഗമാണ്​ ഫുജൈറ ആശുപത്രിക്ക്​ ലഭിച്ച അംഗീകാരം

ജെസിഐ അധികൃതര്‍ ആശുപത്രിയിലെ വിവിധ ആരോഗ്യ സേവനങ്ങളും അഡ്മിനിസ്ട്രേറ്റീവ് വകുപ്പുകളും മറ്റു ക്ലിനികുകളുടെയും ഗുണനിലവാരം വിലയിരുത്തിയ ശേഷവും അമേരിക്കയില്‍ നിന്നും അധികൃതര്‍ ക്യാമറയും മറ്റു സാങ്കേതിക വിദ്യകളും ഉപയോഗിച്ച് മൂല്യനിർണ്ണയം നടത്തിയുമാണ് സര്‍ട്ടിഫിക്കറ്റിന് പരിഗണിച്ചത്. ഇതിനായി പരിശ്രമിച്ച എല്ലാ ഹോസ്പിറ്റല്‍ ജീവനക്കാരോടും നദി പ്രകടിപ്പിക്കുന്നതായും അംഗീകാരം ലഭിച്ചതില്‍ അഭിമാനിക്കുന്നതായും എമിറേറ്റ്സ് ആരോഗ്യ സർവീസസ് കോർപറേഷന്‍ ഡയറക്ടർ ഡോ. യൂസുഫ് മുഹമ്മദ്‌ സര്‍ക്കള്‍ അറിയിച്ചു. ദിബ്ബ, ഉമ്മുല്‍ ഖുവൈന്‍ ഹോസ്പിറ്റലുകള്‍ക്കും ഈ വര്‍ഷാവസനാത്തോടെ അംഗീകാരം നേടിയെടുക്കാനുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആധുനിക രീതിയിലുള്ള മെഡിക്കൽ ഉപകരണങ്ങള്‍ അനുവദിച്ചും യോഗ്യതയുള്ള ജീവനക്കാരെ നല്‍കിയും എല്ലാ വിധ പിന്തുണയും നല്‍കിയ എമിറേറ്റ്സ് ഹെൽത്ത് സർവീസസ് കോർപ്പറേഷനെ ഫുജൈറ ഹോസ്പിറ്റൽ ഡയറക്ടർ അഹമ്മദ് അൽ ഖാദിം പ്രശംസിച്ചു. ഈ നേട്ടം കൈവരിക്കാന്‍ പ്രയത്നിച്ച ഫുജൈറ ഹോസ്പിറ്റലിലെ അഡ്മിനിസ്ട്രേറ്റീവ്, മെഡിക്കൽ സ്​റ്റാഫുകളെ അൽ-ഖാദിം പ്രതേകം അഭിനന്ദിച്ചു.

രോഗികളുടെ സുരക്ഷ, ആശുപത്രികളിലെ എമര്‍ജന്‍സി വകുപ്പുകളിലെ സേവനം, രോഗനിർണയം, ചികിത്സാ പദ്ധതി വികസനം, ഫാർമസി മാനേജ്​മെൻറ്, രോഗികളുടെ അവകാശങ്ങൾക്ക് നല്‍കുന്ന പ്രാധാന്യം, അണുബാധ നിയന്ത്രണം, മാനവ വിഭവശേഷി മാനദണ്ഡങ്ങൾ, ജീവനക്കാരുടെ വിലയിരുത്തൽ, മെഡിക്കൽ ഉപകരണങ്ങളുടെ സുരക്ഷ തുടങ്ങി 14 വിത്യസ്ത മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് ജെ‌.സി.‌ഐ അംഗീകാരത്തിന്​ പരിഗണിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.