Posted On
date_range Updated On
date_range ഫുജൈറ ഉപ ഭരണാധികാരി നിര്യാതനായി
ദുബൈ: ഫുജൈറ ഉപ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ സൈഫ് ആല്‍ ശര്‍ഖി നിര്യാതനായി. ഫുജൈറ ഭരണാധികാരിയുടെ ഒഫീസാണ് വിവരം വെളിപ്പെടുത്തിയത്. വ്യാഴാഴ്ച മധ്യാഹ്ന നമസ്കാര ശേഷം ഫുജൈറ ശൈഖ് സായിദ് ഗ്രാന്‍റ് മോസ്കില്‍ മയ്യിത്ത് നമസ്കാരം നടക്കും. സുപ്രിം കൗണ്‍സിലംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് ആല്‍ ശര്‍ഖി റമീലാ പാലസില്‍ അനുശോചനം സ്വീകരിക്കും. ഫുജൈറയില്‍ മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.