Posted On
date_range Updated On
date_range യു.എ.ഇയിൽ ഇന്ധനവില പുതുക്കി; പെട്രോളിനും ഡീസലിനും വില കൂടി
ദുബൈ: രാജ്യത്ത് പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. യു.എ.ഇ ഇന്ധന വില നിർണയ സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചത്. പുതിയ വില വെള്ളിയാഴ്ച പ്രാബല്യത്തിൽ വരും. പെട്രോളിനും ഡീസലിനും വില വർധിച്ചു.
ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് പെട്രോളിന് 15 ഫിൽസും ഡീസലിനു 17 ഫിൽസും കൂടിയിട്ടുണ്ട്. സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 3.03 ദിർഹമായി. കഴിഞ്ഞ മാസം 2.88 ദിർഹം ആയിരുന്നു വില. സ്പെഷ്യൽ 95 പെട്രോളിന് 2.92 ദിർഹമാണ് വില. ഫെബ്രുവരിയിൽ ഇതിന് 2.76 ദിർഹം ആയിരുന്നു. ഇ പ്ലസ് 91 ലിറ്ററിന് 2.85 ദിർഹയാണ് വർദ്ധിച്ചത്. കഴിഞ്ഞ മാസം ഇതിന് 2.69 ദിർഹം ആയിരുന്നു വില. ഡീസൽ ലിറ്ററിന് 3.16 ദിർഹമായി ഉയർന്നു. കഴിഞ്ഞ മാസം ലിറ്ററിന് 2.99 ദിർഹം ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.