Posted On
date_range Updated On
date_range ഷാർജയിലെ പള്ളികളിൽ ജുമുഅ പതിവുപോലെ
ഷാർജ: ഷാർജയിലെ പള്ളികളിൽ വെള്ളിയാഴ്ചയിലെ ഖുതുബയും നമസ്കാരവും നിലവിലെ സമയങ്ങളിൽ തന്നെ തുടരുമെന്ന് ഷാർജ ഇസ്ലാമിക് അഫയേഴ്സ് വകുപ്പ് അറിയിച്ചു. ജനുവരി മുതൽ മറ്റു എമിറേറ്റുകളിൽ നമസ്കാരം 1.15ലേക്ക് മാറ്റിയിട്ടുണ്ട്. മറ്റിടങ്ങളിൽ വെള്ളിയാഴ്ച ഉച്ചക്ക് 12 വരെ പ്രവൃത്തി സമയമായി നിശ്ചയിച്ചതിനാലാണ് ഈ മാറ്റം.
എന്നാൽ ഷാർജയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ വാരാന്ത്യ അവധിയായിരിക്കുന്നതിനാലാണ് ജുമുഅ സമയത്തിൽ മാറ്റമില്ലാത്തത്.
വെള്ളിയാഴ്ച ജുമുഅ പ്രാർഥന സമയങ്ങളിൽ കോവിഡ് സുരക്ഷ നടപടികളെല്ലാം പാലിക്കാൻ വിശ്വാസികളോട് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.