അബൂദബി: യു.എ.ഇയിലെ വിമാനത്താവളങ്ങളിലെത്തുന്നവർ ബന്ധുക്കളെ എങ്ങനെ വിവരമറിയി ക്കുമെന്ന് ഇനി ആശങ്കപ്പെടേണ്ട. ബന്ധുക്കളെ വിളിക്കാൻ മറ്റാരുടെയും ഫോണുകെള ആശ്രയി ക്കുകയും വേണ്ട. യു.എ.ഇയിലെത്തുന്ന എല്ലാ സന്ദർശകർക്കും സൗജന്യ സിം ലഭ്യമാക്കുന്ന ‘സിം 24’ പദ്ധതി ആരംഭിച്ചു. െഎഡൻറിറ്റി^സിറ്റിസൻഷിപ് ഫെഡറൽ അതോറിറ്റിയാണ് (െഎ.സി.എ) പദ് ധതി അവതരിപ്പിച്ചത്.
18 വയസ്സിന് മുകളിലുള്ള എല്ലാ സന്ദർശകർക്കും ഇമിഗ്രേഷൻ കൗണ്ടറിൽനിന്ന് സൗജന്യ സിം നൽകും. വിനോദസഞ്ചാര-സന്ദർശക വിസയിലെത്തുന്നവർക്കും ആദ്യമായി താമസ വിസയിലെത്തുന്നവർക്കും സൗജന്യ സിം നൽകും. വിസ ആവശ്യമില്ലാത്ത ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും സൗജന്യമായി സിം ലഭിക്കും. സിം കാർഡിെൻറ കാലാവധി വിസ കാലാവധി കഴിയുന്നത് വരെയായിരിക്കും. വിസ കാലാവധി നീട്ടിയാൽ സിം കാലാവധിയും പുതുക്കാം.
സൗജന്യ കോളുകളും ഡാറ്റയും ഉൾപ്പെടുന്ന സിം ആണ് നൽകുക. മൂന്ന് മിനിറ്റ് സൗജന്യ കോളും 20 എം.ബി ഡാറ്റയുമാണ് സിമ്മിൽ സൗജന്യമായി ലഭ്യമാക്കുക.
ഇതുമായി ബന്ധപ്പെട്ട ധാരണയിൽ െഎ.സി.എയും ‘ടെലികോം നൗ’വും ഒപ്പുവെച്ചു. െഎ.സി.എ സപ്പോർട്ട് സർവീസസ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ കേണൽ ഖമീസ് മുഹമ്മദ് അൽ കഅബി, ടെലികോം നൗ പ്രസിഡൻറ് ചാർബെൽ ലിറ്റാനി എന്നിവരാണ് കരാറിൽ ഒപ്പിട്ടത്.
വിനോദസഞ്ചാര മേഖലയിൽ നവീകരണം കൊണ്ടുവരുന്നതിനും സമ്പദ് വ്യവസ്ഥയെ ശാക്തീകരിക്കുന്നതിനും ദേശീയ വരുമാന േസ്രാതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും യു.എ.ഇ സർക്കാർ ഏറെ ശ്രദ്ധ പുലർത്തുന്നതായി െഎ.സി.എ ഫോറിനേഴ്സ് അഫയേഴ്സ്-പോർട്ട്സ് ഡയറക്ടർ ജനറൽ മേജർ ജനറൽ സഇൗദ് റകാൻ അൽ റാശിദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.