Posted On
date_range Updated On
date_range ചൂടിനെ ചെറുക്കാൻ മെട്രോ യാത്രക്കാർക്ക് സൗജന്യ ഐസ്ക്രീം
ദുബൈ: ചൂട് കനക്കുന്നതിനിടെ യാത്രക്കാർക്ക് ആശ്വാസം പകരുന്നത് ലക്ഷ്യമാക്കി സൗജന്യ ഐസ്ക്രീം വിതരണവുമായി ദുബൈ മെട്രോ. ‘ബീറ്റ് ദ ഹീറ്റ് അറ്റ് യുവർ മെട്രോ സ്റ്റോപ്’ എന്ന കാമ്പയിനോടനുബന്ധിച്ചാണ് വ്യത്യസ്തമായ സംരംഭവുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.
ബുധനാഴ്ച മശ്രിഖ്, ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനുകളിലും വ്യാഴാഴ്ച ഇക്വിറ്റി, ഓൺപാസിവ് മെട്രോ സ്റ്റേഷനുകളിലുമാണ് ഐസ്ക്രീം വിതരണമുണ്ടാകുക. ചൂട് ഏറ്റവും കനക്കുന്ന രാവിലെ 11 മുതൽ ഉച്ച ഒരു മണി വരെയുള്ള സമയത്താണ് യാത്രക്കാർക്ക് ഐസ്ക്രീം ലഭിക്കുകയെന്നും സമൂഹ മാധ്യമങ്ങൾ വഴി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.