Posted On
date_range Updated On
date_range സൗജന്യ നേത്ര പരിശോധന ക്യാമ്പ്
ദുബൈ: ദുബൈ കെ.എം.സി.സി പൊന്നാനി മണ്ഡലം കമ്മിറ്റി ദുബൈയിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ദുബൈ സർക്കാറിന്റെ നൂർ ദുബൈ ഫൗണ്ടേഷനുമായി സഹകരിച്ച് കെ.എം.സി.സി ആസ്ഥാനത്ത് ക്യാമ്പ് ഒരുക്കിയത്. തിമിരം കണ്ടെത്തിയവർക്ക് സൗജന്യ ചികിൽസയും, കാഴ്ചക്കുറവുള്ളവർക്ക് സൗജന്യ കണ്ണട നൂർ ദുബൈ നൽകും.
നൂർ ദുബൈയിലെ വിദഗ്ധരായ വാലിദ് ഹുസൈൻ, നൂറ അബ്ദുല്ല, ഒമർ അബ്ദുല്ല എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. മണ്ഡലം പ്രസിഡന്റ് ഷാഫി, ഒ.ഒ. അബൂബക്കർ, മൊയ്തീൻ പൊന്നാനി, അനീഷ് കൊർദോവ, സലാം പൊന്നാനി തുടങ്ങിയവർ നേത്ര പരിശോധനാ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.