ഷാ​ർ​ജ ക​ട​ലി​ൽ​ മു​ങ്ങി​യ ബോ​ട്ടി​ന്‍റെ ദൃ​ശ്യം

ഷാർജ കടലിൽ​ മുങ്ങിയ ബോട്ടിൽനിന്ന്​ നാലുപേരെ രക്ഷിച്ചു

ഷാ​ർ​ജ: ഹം​രി​യ പോ​ർ​ട്ടി​ൽ​നി​ന്ന്​ 17 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ക​ട​ലി​ൽ ബോ​ട്ടു​മു​ങ്ങി അ​പ​ക​ട​ത്തി​ൽ​പെ​ട്ട നാ​ലു​പേ​രെ ര​ക്ഷി​ച്ചു. ഒ​രു ഇ​മാ​റാ​ത്തി​യും മൂ​ന്ന്​ ഏ​ഷ്യ​ൻ പൗ​ര​ന്മാ​രു​മാ​ണ്​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കോ​സ്റ്റ്​ ഗാ​ർ​ഡ്​ അം​ഗ​ങ്ങ​ൾ ബോ​ട്ട്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട സ്ഥ​ലം തി​രി​ച്ച​റി​യു​ക​യും അ​തി​വേ​ഗം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ടു​ത്തി​യ നാ​ലു​പേ​ർ​ക്കും പ്രാ​ഥ​മി​ക ചി​കി​ത്സ​യും ല​ഭ്യ​മാ​ക്കി. എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ്യ​സു​ര​ക്ഷ​യും പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും സം​ര​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള നാ​ഷ​ന​ൽ ഗാ​ർ​ഡ്​ യൂ​നി​റ്റി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​ടി​വ​ര​യി​ടു​ന്ന​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Four people were rescued from a boat that sank in Sharjah sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.