Posted On
date_range Updated On
date_range യു.എ.ഇയിൽ 479 പേർക്ക് കൂടി കോവിഡ്; നാല് മരണം
ദുബൈ: യു.എ.ഇയിൽ 479 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവി ൽ 6781 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. നാല് പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ മരണ സംഖ്യ 41 ആയി.
ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് പേരും ഒരു ഗൾഫ് പൗരനുമാണ് മരിച്ചത്. 98 പേർക്ക് ഇന്ന് പൂർണമായും രോഗം ഭേദപ്പെട്ടു. രോഗവിമുക്തി നേടിയവരുടെ എണ്ണം 1286 ലെത്തി. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.