Posted On
date_range Updated On
date_range ലഹരിവിൽപന; ഖത്തറില്‍ നാലുപേർ പിടിയിൽ
ദോഹ: ഖത്തറില്‍ ലഹരിവില്‍പനയുമായി ബന്ധപ്പെട്ട് നാലു പേർ പിടിയിൽ. ഡ്രഗ് എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് ഖത്തറിന്റെ വിവിധ മേഖലകളിൽ ലഹരിവിൽപനയും കൈമാറ്റവും ഉൾപ്പെടെ നടപടികളുടെ ഭാഗമായി നാല് ഏഷ്യൻവംശജരെ പിടികൂടിയത്. ഇവരുടെ താമസസ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 421 ഗ്രാം ഹഷീഷും 800 ഗ്രാം ഹെറോയിനും അടക്കമുള്ള ലഹരിവസ്തുക്കള്‍ കണ്ടെടുത്തു. ബാഗുകളിലും ചെറു പാക്കറ്റുകളിലും ഗുളികരൂപത്തിലുമാണ് ലഹരിവസ്തുക്കൾ സംഘം വിൽപന നടത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവര്‍ ലഹരിവില്‍പന നടത്തിയതായി ഡ്രഗ് എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.