Posted On
date_range Updated On
date_range എഴുത്തിന്റെ സ്വത്വം, ദേശം; തൂലിക ഫോറം ചർച്ച ഇന്ന്
ദുബൈ: എഴുത്തിന്റെ സ്വത്വം, ദേശം എന്ന പേരിൽ ഞായറാഴ്ച വൈകീട്ട് നാലിന് ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ ചർച്ച സംഘടിപ്പിക്കുന്നു. ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിക്ക് കീഴിലെ മീഡിയ ആൻഡ് ലിറ്ററേച്ചർ വിങ് തൂലിക ഫോറമാണ് പരിപാടി നടത്തുന്നത്. എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ സി.വി.എം വാണിമേൽ ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവർത്തകരായ എം.സി.എ. നാസർ, എൽവീസ് ചുമ്മാർ, ജലീൽ പട്ടാമ്പി, എഴുത്തുകാരൻ ഇ.കെ. ദിനേശൻ, ഗാനരചയിതാവ് നസ്റുദ്ദീൻ മണ്ണാർക്കാട് എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.