Posted On
date_range Updated On
date_range മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
അബൂദബി: പതിറ്റാണ്ടുകളോളം യു.എ.ഇയിൽ പ്രവാസിയായിരുന്ന ചങ്ങരംകുളം കാവിൽ വളപ്പിൽ ബാവ ഹാജി (78 ) നിര്യാതനായി. 1974 മുതൽ പ്രവാസിയായിരുന്ന അദ്ദേഹം 90കളുടെ അവസാനം വരെ യു.എ.ഇ ഡിഫൻസ് ഫോഴ്സിന്റെ ഭാഗമായി അബൂദബിയിലാണ് ജോലി ചെയ്തിരുന്നത്.
ചങ്ങരംകുളം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കക്കിടിപ്പുറം എം.എം.എൽ.പി സ്കൂൾ മാനേജർ, കക്കിടിപ്പുറം മഹല്ല് സെക്രട്ടറി, കോൺഗ്രസ് നേതാവ് തുടങ്ങി നിരവധി സാമൂഹ്യ, വിദ്യഭ്യാസ, രാഷ്ട്രീയ രംഗങ്ങളിൽ നേതൃപദവികൾ അലങ്കരിച്ചിരുന്നു.
ഭാര്യ: ആമിനക്കുട്ടി. മക്കൾ: അബ്ദുൽ ജലീൽ, സുബൈദ, റംല, സമീറ. ഖബറടക്കം ചൊവ്വാഴ്ച കക്കിടിപ്പുറം കുന്നത്തു പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.