അബൂദബി: സൗദിയിലെ നജ്റാനിൽ രക്തസാക്ഷിയായ യു.എ.ഇ സൈനികൻ ഫസ്റ്റ് കോർപറൽ സഇൗദ് മതാർ അലി ആൽ കഅബിയുടെ (36) മൃതദേഹം ഖബറടക്കി. വെള്ളിയാഴ്ച ഫുജൈറയിലാണ് ഖബറടക്കം നടന്നത്. ഫുജൈറ അൽ ഖുർയ പ്രദേശത്തെ അൽ തൗഹീദ് മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ നാട്ടുകാരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേർ പെങ്കടുത്തു.
അബൂദബി അൽ ബതീൻ വിമാനത്താവളത്തിൽ കൊണ്ടുവന്ന മൃതദേഹം സൈനിക ബഹുമതികളോടെയാണ് സ്വീകരിച്ചത്. നിരവധി മുതിർന്ന ഒാഫിസർമാർ സന്നിഹിതരായിരുന്നു. അൽ ഹസ്മ് സ്റ്റോം, റെസ്റ്റോറിങ് ഹോപ് ഒാപറേഷനുകളിൽ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനയിൽ സേവനമനുഷ്ടിച്ച് വരവേയാണ് സഇൗദ് മതാർ അലി ആൽ കഅബി രക്തസാക്ഷിയായത്. ഇദ്ദേഹത്തിന് മാതാവും ഭാര്യയും നാല് കുട്ടികളുമുണ്ട്. പിതാവ് ഒന്നര വർഷം മുമ്പാണ് നിര്യാതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.