Posted On
date_range Updated On
date_range യുദ്ധവിമാനവും മുങ്ങിക്കപ്പലും കണ്ടാൽ പേടിക്കരുത്; ഷാർജ നിവാസികൾക്ക് സൈന്യത്തിെൻറ മുന്നറിയിപ്പ്
ദുബൈ: തലക്ക് മുകളിലൂടെ യുദ്ധവിമാനങ്ങൾ ചീറിപ്പായുകയും കടലിൽ മുങ്ങിക്കപ്പൽ പൊങ്ങിക്കിടക്കുകയുമൊക്കെ ചെയ്യുന്നതു കണ്ടാൽ പേടിക്കരുതെന്ന് ഷാർജ നിവാസികൾക്ക് സൈന്യത്തിെൻറ മുന്നറിയിപ്പ്. സൈനികാഭ്യാസത്തിെൻറ ഭാഗമായാണ് ഇവ പ്രത്യക്ഷപ്പെടുകയെന്ന് തിങ്കളാഴ്ച പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു. അടുത്ത മാസം മൂന്നിനാണ് അഭ്യാസ പ്രകടനങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നത്. സേന നടത്തുന്ന ഏറ്റവും വലിയ പ്രകടനങ്ങളിൽ ഒന്നായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. അൽ ഖാൻ തീരത്ത് വൈകുന്നേരമാണ് അഭ്യാസം നടക്കുക.എന്നാൽ എത്ര മണിക്കാണ് തുടങ്ങുക എന്നത് സംബന്ധിച്ച് സൂചനകളില്ല. എല്ലാത്തരം വെല്ലുവിളികളിൽ നിന്നും രാജ്യത്തെ സംക്ഷിക്കുന്നതിൽ സേനകൾക്കുള്ള കഴിവും മികവും പൊതുജനങ്ങൾക്ക് കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. രണ്ടാം തവണയാണ് സൈന്യം ഇത്തരം അഭ്യാസം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ അബുദബി തീരത്താണ് ആദ്യം ഇത് സംഘടിപ്പിച്ചത്. പ്രധാന വേദിക്ക് സമീപം സ്ഥാപിക്കുന്ന വലിയ സ്ക്രീനിലൂടെ വിവിധ സേനാ വിഭാഗങ്ങളുടെ അഭ്യാസം കാണാനുള്ള അവസരവും ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.