യു.​എ.​ഇ​യി​ലെ ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ ഖി​സൈ​സി​ലെ ടാ​ർ​ഗ​റ്റ് ഗ്രൗ​ണ്ടി​ൽ ഡീ​ഗോ മ​റ​ഡോ​ണ​ക്ക് അ​േ​ന്ത്യാ​പ​ചാ​ര​മ​ർ​പ്പി​ക്കു​ന്നു

ഡീഗോക്ക് അ​േന്ത്യാപചാരവുമായി ഫുട്ബാൾ പ്രേമികൾ

ദു​ബൈ: ഫു​ട്ബാ​ൾ കൊ​ണ്ടു വി​സ്മ​യം തീ​ർ​ത്ത് നൂ​റ്റാ​ണ്ടിെൻറ ഇ​തി​ഹാ​സ​മാ​യി മാ​റി​യ ഡീ​ഗോ മ​റ​ഡോ​ണ​ക്ക്​ ദു​ൈ​ബ​യി​ലെ ഫു​ട്​​ബാ​ൾ പ്രേ​മി​ക​ൾ ആ​ദ​ര​മ​ർ​പ്പി​ച്ചു.കാ​ൽ​പ്പ​ന്തു​പോ​ലെ​ത​ന്നെ യു.​എ.​ഇ​യെ​യും നെ​ഞ്ചോ​ടു​ചേ​ർ​ത്ത വീ​രേ​തി​ഹാ​സ​ത്തി​ന്​ ദു​ബൈ ഇ.​സി.​എ​ച്ച് ഫു​ട്​​ബാ​ൾ ക്ല​ബിെൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​രു മി​നി​റ്റ്​ മൗ​ന​മാ​ച​രി​ച്ച് അ​േ​ന്ത്യാ​പ​ചാ​ര​മ​ർ​പ്പി​ച്ച​ത്.

ഡീ​ഗോ​യു​ടെ ചി​ത്ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്​​ത വ്യ​ത്യ​സ്ത പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി​യാ​യി​രു​ന്നു ദു​ബൈ​യി​ലെ ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​ർ ഇ​തി​ഹാ​സ​ത്തി​ന് അ​വ​സാ​ന ആ​ദ​രം ന​ൽ​കി​യ​ത്. മ​റ​ഡോ​ണ​യു​ടെ സാ​ന്നി​ധ്യം യു.​എ.​ഇ​ലെ കാ​യി​ക​രം​ഗ​ത്ത് സൃ​ഷ്​​ടി​ച്ച ഉ​ണ​ർ​വി​നെ ക്ല​ബ്​ അ​നു​സ്മ​രി​ച്ചു. ഖി​സൈ​സി​ലെ ടാ​ർ​ഗ​റ്റ് ഫു​ട്​​ബാ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വേ​ൾ​ഡ് പ​വ​ർ ലി​ഫ്റ്റി​ങ് ചാ​മ്പ്യ​ൻ മ​ജ്‌​സി​യ ഭാ​നു, നെ​ല്ല​റ ഷം​സു​ദ്ദീ​ൻ, ഇ.​സി.​എ​ച്ച് ക്ല​ബ്​ മാ​നേ​ജ​ർ​മാ​രാ​യ മു​സ്ത​ഫ, അം​ജ​ദ് അ​ലി, ഷി​റാ​സ് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.