Posted On
date_range Updated On
date_range ടൂ ടു ഫോർ കപ്പ്: അബൂദബി അൽ ത്വയ്യിബ് എഫ്.സിക്ക് കിരീടം
അബൂദബി: മുസാഫിർ എഫ്.സിയും അബൂദബിയിലെ പ്രശസ്ത ഫുട്ബാൾ ക്ലബായ ടൂ ടു ഫോർ അബൂദബിയും ചേർന്ന് സംഘടിപ്പിച്ച നാലാമത് ഫൈവ്സ് ഫുട്ബാൾ ടൂർണമെൻറിൽ അബൂദബി അൽ ത്വയ്യിബ് എഫ്.സി ജേതാക്കളായി.
അബൂദബി അൽ ആസിമ ഇൻഡോർ സ്റ്റേഡിയത്തിൽ യു.എ.ഇയിലെ 16 ടീമുകളെ അണിനിരത്തി നടത്തിയ ടൂർണമെൻറിെൻറ ഫൈനലിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് റിയൽ എഫ്.സി അബൂദബിയെയാണ് അൽ ത്വയ്യിബ് പരാജയപ്പെടുത്തിയത്.
വിജയികൾക്കുള്ള മെഡലുകളും ട്രോഫികളും അലി അൽ ജാബിരി വിതരണം ചെയ്തു. മികച്ച കളിക്കാരനായി മാഞ്ചസ്റ്റർ ഷിപ്പിങ് എഫ്.സിയുടെ രാഹുൽ, മികച്ച ഗോൾ കീപ്പറായി അൽ ത്വയ്യിബിെൻറ ഗഫൂർ എന്നിവരെ തെരഞ്ഞെടുത്തു.
ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് അൽ ത്വയ്യിബ് താരങ്ങളായ അനസ്, ദിലീപ് എന്നിവരാണ്. പ്രോഗ്രാം ചെയർമാൻ എൻ.പി. അഷ്റഫ്, കൺവീനർ ദുൽഖർ നൈനി, സയ്യിദ് ഷഹീർ എന്നിവർ വ്യക്തിഗത ട്രോഫികൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.