എയർ അറേബ്യ, കോസ്മോ ട്രാവൽ നേതൃത്വത്തിൽ
ഭക്ഷണം വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range ഭക്ഷണമെത്തിച്ച് എയർ അറേബ്യ, കോസ്മോ ട്രാവൽ
ഷാർജ: വെള്ളക്കെട്ടിനെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ ദുരിതത്തിലായവർക്ക് ഭക്ഷണം വിതരണം ചെയ്ത് എയർ അറേബ്യയും കോസ്മോ ട്രാവലും. ബിരിയാണിയും വെള്ളവുമടങ്ങുന്ന 500ലേറെ കിറ്റുകളും ആയിരത്തിലേറെ ‘റെഡി ടു കുക്ക്’ ഭക്ഷണക്കിറ്റുകളുമാണ് വിതരണം ചെയ്തത്.
അജ്മാനിലെ നുഐമിയ, ഷാർജയിലെ ഖാസിമിയ, അബൂഷഗാറ എന്നിവിടങ്ങളിലാണ് പ്രധാനമായും സഹായമെത്തിച്ചത്.
എയർ അറേബ്യയുടെ യു.എ.ഇ ഏരിയ മാനേജർ ശഹ്സാദ് നഖ്വി, ഷാർജ സെയിൽസ് മാനേജർ അബ്ദുല്ല മുഹമ്മദ്, കോസ്മോ ക്ലസ്റ്റർ മാനേജർ സഹീർ നവാസ്, കോസ്മോ റവന്യൂ മാനേജർ സിദ്ദീഖ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.