പൂക്കളമത്സരത്തിൽ ജേതാക്കളായ അഹല്യ ഹോസ്പിറ്റൽ ഹംദാൻ സ്ട്രീറ്റ് ടീം
Posted On
date_range Updated On
date_range പൂക്കളമത്സരം; അഹല്യ ഹംദാൻ സ്ട്രീറ്റ് ജേതാക്കളായി
അബൂദബി: അഹല്യ മെഡിക്കൽ ഗ്രൂപ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അബൂദബി സിറ്റി അഹല്യ ഹോസ്പിറ്റലിൽ നടന്ന പൂക്കള മത്സരത്തിൽ അഞ്ചുവിഭാഗങ്ങളിലായി നൂറോളം പേർ പൂക്കളം ഒരുക്കി. അഹല്യ ഹോസ്പിറ്റൽ ഹംദാൻ സ്ട്രീറ്റ് ഒന്നാംസ്ഥാനവും, അഹല്യ ഹോസ്പിറ്റൽ മുസഫ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
ഒന്നും രണ്ടും സ്ഥാനം നേടിയ വിജയികൾക്ക് കാഷ് അവാർഡ് സമ്മാനിച്ചു. 32 രാജ്യങ്ങളിലെ നൂറുകണക്കിന് ജീവനക്കാരാണ് ഓണാഘോഷത്തിന്റെ ഭാഗമായത്. അഹല്യ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ജെസിൻ കിഷോർ, ഓപറേഷൻസ് മാനേജർ സൂരജ് പ്രഭാകരൻ, അഡ്മിനിസ്ട്രേഷൻ മാനേജർമാരായ ഉമേഷ് ചന്ദ്രൻ, ഇന്ദുചൂഡൻ, ഷൈന, ഷൈൻ, അച്യുത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.