Posted On
date_range Updated On
date_range വളളിച്ചെടിയായി വളർത്താവുന്ന ബ്രീഡ് ഫ്ലവർ
ഇതിനെ ബ്രീഡ് ഫ്ലവർ, വല്ലരിസ് സൊളാനസിയ, പോണ്ട്സ് ഫ്ലവർ എന്നൊക്കെ പറയും. ഇതിന്‍റെ പൂക്കൾക്ക് ഒരു പ്രത്യേക തരം മണമാണ്. ഇതിനെ കുറ്റി ചെടിയായും വളളിച്ചെടിയായും വളർത്താം. ഇതിന്‍റെ തണ്ടുകൾക്ക് (സ്റ്റെം) ഗ്രേ കളർ ആണ്. ഇതിന്‍റെ ഇലകൾ നുള്ളിയാൽ കറ വരും. ഇലകൾക്കും പ്രത്യേക ഭംഗിയുണ്ട്. ഒട്ടും ശ്രദ്ധ വേണ്ടാതെ ചെടിയാണ്. നല്ല മണമാണ് ചെടിയുടെ പൂവിനും ഇലക്കും നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണ്. ചെട്ടിയിൽ സാധാരണ ചെടിക്ക് കൊടുക്കുന്ന പോട്ടിങ് മിക്സ് മതി. ഗാർഡൻ ഓയിൽ, ചാണക പൊടി, ബോൺമീൽ എന്നിവ യോജിപ്പിച്ച് നടാവുന്നതാണ്. മൂപ്പുള്ള തണ്ട് നോക്കി നടുക്. ബാൽക്കണിയിൽ ചെടിചട്ടിയിൽ വെച്ച് പിടിപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.