ബാങ്ക്​ ജീവനക്കാർ ചമഞ്ഞ്​ തട്ടിപ്പ്​; ഷാർജയിൽ അഞ്ച്​ പേർ അറസ്റ്റിൽ

ഷാർജ: ബാങ്ക്​ ജീവനക്കാരെന്ന വ്യാജേന ഫോൺ വിളിച്ച്​ അക്കൗണ്ടിൽ നിന്ന്​ പണം തട്ടിയ സംഘം അറസ്റ്റിൽ. ഷാർജ പൊലീസിന്‍റെ സി.ഐ.ഡി വിഭാഗമാണ്​ അഞ്ചംഗ സംഘത്തെ പിടികൂടിയത്​.

നിങ്ങളുടെ അക്കൗണ്ട്​ അപ്​ഡേറ്റ്​ ചെയ്യണമെന്നും ഇല്ലെങ്കിൽ അക്കൗണ്ട്​ മരവിപ്പിക്കുമെന്നും വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടാണ്​ ഇവർ ഇരകളെ വിളിച്ചത്​. ബാങ്ക്​ ജീവനക്കാരാണ്​ എന്ന്​ പറഞ്ഞായിരുന്നു ഫോൺ വിളി എത്തിയത്​. തട്ടിപ്പാണെന്നറിയാതെ വിവരങ്ങൾ നൽകിയവരുടെ അക്കൗണ്ടിൽ നിന്നാണ്​ പണം തട്ടിയത്​. പണം നഷ്ടമായവർ പൊലീസിനെ സമീപിച്ചതിനെ തുടർന്ന്​ നടത്തിയ ഓപറേഷനിലാണ്​ പ്രതികൾ കുടുങ്ങിയത്​.

തട്ടിപ്പുകാർ താമസിച്ചിരുന്ന അപ്പാർട്ട്​മെന്‍റ്​ കണ്ടെത്തിയ സി.ഐ.ഡി സംഘം ഫ്ലാറ്റിൽ പരിശോധന നടത്തുകയും ഇവരെ പിടികൂടുകയുമായിരുന്നു. തട്ടിപ്പിനായി ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, സിം കാർഡുകൾ തുടങ്ങിയവ കണ്ടെടുത്തു. അറസ്റ്റിലായവരെ പബ്ലിക്​ പ്രോസിക്യൂഷന്​ കൈമാറി.

ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ പൊതുജനം ജാഗ്രത കാണിക്കണമെന്നും ആര്​ വിളിച്ചാലും ബാങ്ക്​ വിവരങ്ങളോ വ്യക്​തി വിവരങ്ങളോ കൈമാറരുതെന്നും പൊലീസ്​ മുന്നറിയിപ്പ്​ നൽകി. ബാങ്ക്​ വിവരങ്ങൾ അപ്​ഡേറ്റ്​ ചെയ്യുന്നവർ ​ബാങ്കിൽ നേരിട്ടെത്തി വിവരങ്ങൾ നൽകണമെന്നും പൊലീസ്​ അറിയിച്ചു

Tags:    
News Summary - Five people were arrested in Sharjah on cheating case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.