Posted On
date_range Updated On
date_range ഫിത്ർ സകാത് ഇത്തവണ 25 ദിർഹം
ദുബൈ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നൽകുന്ന നിർബന്ധ ദാനമായ ഫിത്ർ സകാത്തിന്റെ തുക നിർണയിച്ച് യു.എ.ഇ ഫത്വ കൗൺസിൽ. ഒരാൾക്ക് 25 ദിർഹമോ 2.5 കിലോ അരിയുടെ മൂല്യമുള്ള തുകയോ ആണ് ഫിത്ർ സകാത്തായി നൽകേണ്ടത്. വ്യത്യസ്ത സന്ദർഭങ്ങളിൽ നോമ്പ് അനുഷ്ഠിക്കാൻ സാധിക്കാത്തവർ നൽകേണ്ട പ്രായശ്ചിത്ത ദാനത്തിന്റെ തുകയും കൗൺസിൽ നിശ്ചയിച്ചു.
നോമ്പെടുക്കാൻ സാധിക്കാത്തവർ ഒാരോ ദിവസത്തിനും 15 ദിർഹം വീതമാണ് നൽകേണ്ടത്. മനഃപൂർവം നോമ്പ് മുറിക്കുന്നവൻ 60 പേരുടെ ഭക്ഷണത്തിന് ആവശ്യമായ 900 ദിർഹം നൽകണം. മറ്റു വിവിധ സന്ദർഭങ്ങളിലെ പ്രായശ്ചിത്ത തുകയും കൗൺസിൽ വിശദമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.