ശിക്ഷ കഴിഞ്ഞ്​ മടങ്ങുന്ന 52 പേർക്ക്​ നാട്ടിലേക്കുള്ള ടിക്കറ്റുമായി ഫിറോസ്​ മർച്ചൻറ്​

ദുബൈ: അബൂദബി ജയിലിൽ കഴിഞ്ഞിരുന്ന വിവിധ ദേശക്കാരായ 52  തൊഴിലാളികളുടെ നാട്ടിലേക്കുള്ള യാത്രക്കുള്ള ചെലവ് ഇന്ത്യൻ വ്യവസായി വഹിക്കും. യു.എ.ഇ അഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ശിക്ഷ^തെറ്റുതിരുത്തൽ ഡയറക്ടേറ്റിൽ നിന്നുള്ള നിർദേശമനുസരിച്ചാണ് 28 സ്ത്രീ തടവുകാർ ഉൾപ്പെട്ട സംഘത്തിെൻറ ടിക്കറ്റിെൻറ തുക പ്യുവർ ഗോൾഡ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ ഫിറോസ് മർച്ചൻറ് വഹിക്കുന്നത്. ബ്ലുകോളർ തൊഴിലാളികളായിരുന്ന ഇവരുടെ മേൽ വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയതിന് ചുമത്തിയ പിഴ ഇളവു ചെയ്യണമെന്ന ഇദ്ദേഹത്തിെൻറ അഭ്യർഥനയും ഫലം കണ്ടു.  ഇന്ത്യ, പാക്കിസ്ഥാൻ, ഇൗജിപ്ത്, സോമാലിയ, യമൻ, ഇൻഡോനേഷ്യ, ബംഗ്ലാദേശ്,ഫിലിപ്പീൻസ്, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള ജയിൽ അന്തേവാസികളാണ് ഞായറാഴ്ച നാട്ടിലേക്ക് മടങ്ങുക. ദാനവർഷ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ പേരുടെ യാത്രാ തുക വഹിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഫിറോസ് മർച്ചൻറ് വ്യക്തമാക്കി.
ഇതിനകം യു.എ.ഇ ജയിലുകളിൽ കഴിഞ്ഞിരുന്ന അയ്യായിരത്തിലേറെ പേരുടെ മോചനത്തിന് വഴി തുറക്കാൻ ഇദ്ദേഹത്തിെൻറ ഇടപെടൽ സഹായകമായിട്ടുണ്ട്.
Tags:    
News Summary - firose murchant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.