അല്‍ഐന്‍: അല്‍ഐന്‍ വ്യവസായ മേഖലയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ കത്തിനശിച്ച് ലക്ഷക്കണക്കിന് ദിര്‍ഹത്തിന്‍െറ നഷ്ടം സംഭവിച്ചു. ശനിയാഴ്ച രാവിലെ 6.30ന് തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ വര്‍ക്ക്ഷോപ്പിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട്, ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് സ്വദേശിയുടെ കാന്‍ഡ് ഹാര്‍ഡ്വെയേഴ്സ് ഗോഡൗണിലേക്ക് തീ പടരുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. സ്ഥാപനങ്ങള്‍ രണ്ടും പൂര്‍ണമായി കത്തിനശിച്ചു.
ഗോഡൗണിലെ സാധനങ്ങളുടെ കണക്ക് കൃത്യമായി അറിയാത്തതിനാല്‍ നഷ്ടത്തിന്‍െറ കണക്ക് കൃത്യമായി പറയാന്‍ കഴിയില്ളെന്ന് കാന്‍ഡ് ഹാര്‍ഡ്വെയേഴ്സ് ജീവനക്കാരന്‍ പറഞ്ഞു. തീ പിടിച്ചത് സ്ഥാപനങ്ങളുടെ പ്രവൃത്തിസമയത്തല്ലാത്തതിനാല്‍ ജോലിക്കാര്‍ ആരും ഉണ്ടായിരുന്നില്ല. വര്‍ക്ക്ഷോപ്പില്‍ തീ കണ്ടതിനെ തുടര്‍ന്ന് പരിസരവാസികള്‍ സിവില്‍ ഡിഫന്‍സിനെ വിരമറിയിക്കുകയായിരുന്നു. ഇതേ കെട്ടിടത്തിന്‍െറ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പാകിസ്താന്‍ സ്വദേശികളുടെ എട്ടോളം ഓഫിസുകളും പൂര്‍ണമായി നശിച്ചു. പൊലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് കൂടുതല്‍ കെട്ടിടങ്ങളിലേക്കും കടകകളിലേക്കും തീപടരുന്നത് തടഞ്ഞു. തീപിടിത്തത്തിന്‍െറ കാരണം അറിവായിട്ടില്ല.
പൊലീസിന്‍െറയും അഗ്നിശമന സേനയുടെയും സന്ദര്‍ഭോചിത ഇടപെടല്‍ കാരണം വന്‍ ദുരന്തമാണ് ഒഴിവായത്. രാവിലെ 6.30ന് തുടങ്ങിയ തീപിടിത്തം 11 മണിയോടെയാണ് നിയന്ത്രണവിധേയമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.