ഉമ്മുൽ ഖുവൈനിൽ തീപിടിച്ച കെട്ടിടത്തിൽ നിന്ന്​ 50 ​േപരെ ഒഴിപ്പിച്ചു

ദുബൈ: ഉമ്മുൽ ഖു​ൈവനിലെ താമസ സ്​ഥലത്തുണ്ടായ തീ പിടിത്തം സിവിൽ ഡിഫൻസി​​​െൻറ സമ​േയാചിത ഇടപെടലിൽ നിയന്ത്രിക്കാനായി. ഉമ്മുൽ ഖുവൈൻ പഴയ വ്യവസായ ​േമഖലയിലെ ഫ്ലാറ്റിലാണ്​ കഴിഞ്ഞ ദിവസം തീപിടിച്ചത്​. വിവരമറിഞ്ഞയുടൻ അഗ്​നിശമന ​േസന പ്ര​േദശത്ത്​ പറന്നെത്തുകയായിരുന്നുവെന്ന്​ ഉമ്മുൽഖുവൈൻ സിവിൽ ഡിഫൻസ്​ അധികൃതർ വ്യക്​തമാക്കി. ആർക്കും പരിക്കില്ല. അമ്പതി​േലറെ ആളുകളെ കെട്ടിടത്തിൽ നിന്നും സമീപ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു. തീയണച്ച ​േശഷം തുടർനടപടികൾക്കായി കെട്ടിടം ബന്ധപ്പെട്ട അധികാരികൾക്ക്​ കൈമാറി.  ഉമ്മുൽ ഖുവൈൻ സിവിൽ ഡിഫൻസ്​ ഡയറക്​ടർ ലഫ്​​േകണൽ സലീം ഹമദ്​ ബിൻ ഹംസ, അഡ്​മിൻ ഒാഫീസർ ​േമജർ അഹ്​മദ്​ ബുഹറുൻ, കാപ്​റ്റൻ റാശിദ്​ ജാസ്സിം, ഫസ്​റ്റ്​ ലഫ്​റ്റനൻറ്​ അലി സലീം എന്നിവർ ​േനതൃത്വം നൽകി. 

Tags:    
News Summary - fire-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.