Posted On
date_range Updated On
date_range ദുബൈ അൽനഹ്ദയിൽ തീപിടിത്തം
ദുബൈ: അൽ നഹ്ദയിലെ താമസമേഖലയിൽ തീപിടിത്തം. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് കെട്ടിടത്തിൽനിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻ പൊലീസും സിവിൽ ഡിഫൻസും മറ്റു അടിയന്തര രക്ഷാസേനകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സുരക്ഷ കണക്കിലെടുത്ത് പ്രദേശത്തേക്ക് പൊതുജനങ്ങളുടെ പ്രവേശനം അധികൃതർ വിലക്കിയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. മണിക്കൂറുകൾക്കകംതന്നെ രക്ഷാപ്രവർത്തകർ തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.