ദുബൈയിൽ ബുർജ് ഖലീഫക്ക് സമീപത്തെ കെട്ടിടത്തിൽ തീപിടിത്തം

ദുബൈ: ദുബൈയിൽ നിർമാണത്തിലിരുന്ന കെട്ടിട ചമുച്ചയത്തിൽ വൻ തീപിടിത്തം. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബുർജ് ഖലീഫക്ക് സമീപമുള്ള എമ്മാർ കെട്ടിടത്തിലാണ് പുലർച്ചെ അഞ്ചരക്ക് തീപിടിത്തമുണ്ടായത്.

മൂന്നു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ദുബൈ സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. തീ പൂർണമായി അണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

തീപിടിത്തെ തുടർന്ന് വലിയ പുക ഉയർന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. കെട്ടിടം സ്ഥിതി ചെയ്യുന്ന മുഹമ്മദ് റാഷിദ് റോഡിലൂടെയുള്ള ഗതാഗതത്തിന് ട്രാഫിക് വിഭാഗം താൽകാലിക നിയന്ത്രണം ഏർപ്പെടുത്തി.

Tags:    
News Summary - Fire at dubai tower

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.