Posted On
date_range Updated On
date_range അബൂദബിയിൽ വെയർ ഹൗസിൽ തീപിടിത്തം
അബൂദബി: എമിറേറ്റിലെ മുസ്സഫ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ വെയര്‍ഹൗസിന് തീപിടിച്ചു. ബുധനാഴ്ച വൈകീട്ടാണ് തീപിടിത്തമുണ്ടായത്. അബൂദബി പൊലീസും സിവില്‍ ഡിഫന്‍സ് അതോറിറ്റിയും ചേര്‍ന്ന് തീ അണച്ചു. തീപിടിത്ത കാരണം അറിയാന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങൾ മാത്രമേ ഇതുമായി ബന്ധപ്പെട്ട് ആശ്രയിക്കാവൂ എന്ന് അബൂദബി പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.