Posted On
date_range Updated On
date_range അബൂദബി അല്‍ വഹ്ദ മാളില്‍ തീപിടിത്തം; ആളപായമില്ല
അബൂദബി: അബൂദബി അല്‍ വഹ്ദ മാളില്‍ തീപിടിത്തം. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
വിവരമറിഞ്ഞ് അബൂദബി പൊലീസും അബൂദബി സിവില്‍ ഡിഫന്‍സ് ഫോഴ്സും സ്ഥലത്തെത്തി തീ കെടുത്തി. തീപിടിത്തത്തില്‍ ആളപായമോ പരിക്കുകളോ ഇല്ലെന്ന് സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു.
ഇത്തരം സാഹചര്യങ്ങളില്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ മാത്രമേ തേടാവൂ എന്ന് അതോറിറ്റി പൊതുജനങ്ങളോട് നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.