പഠന​ം പോലെ കലയും പ്രധാനം;  കവി മോഹൻ അഭിനയത്തിരക്കിൽ

അൽ​െഎൻ: പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഒരുപോലെ മിടുക്ക്​ തെളിയിച്ച  പ്ലസ്​വൺ വിദ്യാർഥിനി കവി മോഹൻ അഭിയനത്തിരക്കിൽ. പ്രവാസി മലയാളികളുടെ കൂട്ടായ്​മകളിൽ ചിത്രീകരണം പുരോഗമിക്കുന്ന ‘വയലറ്റ്​ പൂക്കൾ’ ചലച്ചിത്രത്തിൽ നായിക കഥാപാത്രത്തെയാണ്​ കവി അവതരിപ്പിക്കുന്നത്​. 
മുരുകൻ കാട്ടാക്കടയുടെ ‘സൂര്യകാന്തി’ കവിതയെ ആസ്​പദമാക്കി നാടക സംവിധായകൻ പ്രേം പ്രസാദ്​ നിർവഹിച്ച രംഗാവിഷ്​കാരത്തിൽ സൂര്യനെല്ലി പെൺകുട്ടിയെ അവതരിപ്പിച്ച്​ കവി ശ്ര​ദ്ധ നേടിയിരുന്നു. അബൂദബിയിൽ നടന്നുവരാറുള്ള ഭരത്​ മുരളി നാടകോത്സവത്തിൽ  മൂന്ന്​ പ്രമുഖ സംവിധായകരുടെ നാടകത്തിലൂടെ അഭിനയമികവ്​ തെളിയിച്ച കവിയെ കഴിഞ്ഞ വർഷമാണ്​ ചലച്ചിത്രത്തിൽനിന്ന്​ അവസരം തേടിയെത്തിയത്​.

മൂന്ന്​ ചലച്ചിത്രങ്ങളിൽ കൂടി അഭിനയിക്കാൻ വിളിച്ചെങ്കിലും പഠനത്തിന്​ തടസ്സമാകുമെന്ന്​ കരുതി തൽക്കാലത്തേക്ക്​ മാറ്റിവെച്ചിരിക്കയാണെന്ന്​ അൽ​െഎൻ ഇന്ത്യൻ സ്​കൂൾ വിദ്യാർഥിനിയായ കവി മോഹൻ പറഞ്ഞു. അൽ​െഎൻ സർവകലാശാലയിൽ ഇതര രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ കൂടി പ​​െങ്കടുത്ത ടീൻസ്​ മീറ്റിൽ ഡബ്​സ്​മാശ്​ ചെയ്​ത കവി രണ്ടാം സ്​ഥാനം സ്വന്തമാക്കിയിരുന്നു. യു.എ.ഇ ദേശീയതലത്തിലും സ്​കൂൾ തലങ്ങളിലും നിരവധി പുരസ്​കാരങ്ങളും സമ്മാനങ്ങളുമാണ്​ ഇൗ മിടുക്കി നേടിയിരിക്കുന്നത്​. നൂറിലധികം സ്​റ്റേജ്​ പരിപാടികളും അവതരിപ്പിച്ച്​ കഴിഞ്ഞു. സ്​പോർട്​സ്​, ചിത്രരചന എന്നിവയിലും താൽപര്യമുണ്ട്​. അറബിക്​ കൈയെഴുത്ത്​, പെൻസിൽ ഡ്രോയിങ്​, കളറിംഗ്​ ഇനങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്​.യു.എ.ഇ റെഡ്​​്​്​്ക്രസൻറിന്​ വേണ്ടി വസ്​ത്രങ്ങളും പഠനോപകരണങ്ങളും ശേഖരിക്കുന്ന കവി അൽ​െഎൻ ​െഎ.എസ്​.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്​മയുടെ മോണിറ്ററാണ്​. അൽ​െഎൻ വെൽക്കം ട്രേഡേഴ്​സിൽ മാനേജറായി ജോലി ചെയ്യുന്ന മോഹൻ^ബിനു ദമ്പതികളുടെ രണ്ടാമത്തെ മകളാണ്​ കവി. മൂത്തമകൾ കാവ്യാമോഹൻ എം.ബി.ബി.എസിന്​ പഠിക്കുന്നു.

Tags:    
News Summary - festivel - uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.