ഷാര്‍ജ: ക്രാഫ്റ്റ് ആന്‍ഡ് കാലിഗ്രഫി എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ഷാര്‍ജ പൈതൃകാഘോഷങ് ങളുടെ 17ാം അധ്യായത്തിന് അല്‍ ദൈദ് പരമ്പരാഗത ഗ്രാമത്തില്‍ തുടക്കമായി. ഷാര്‍ജ ഡിപ്പാര്‍ട്ട്മെന്‍്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് കമ്മ്യൂണിറ്റി ഡവലപ്മെന്‍്റ് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹുമൈദ് ആല് ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു മുന്‍കാല ജീവിതങ്ങളുടെ ആവിഷ്ക്കാരങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നത്.
ഡിസ്ട്രിക് ആന്‍ഡ് വില്ളേജ് അഫയേഴ്സ് വകുപ്പ് (ഡി.വി.എ.ഡി) ചെയര്മാന് ഖമീസ് ബിന്‍ സലീം അല്‍ സുവൈദി, ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെറിറ്റേജ് (എസ്.ഐ.എച്ച്) ചെയര്മാന് ഡോ.അബ്ദുല്‍ അസീസ് അല്‍ മുസല്ലം, അല്‍ ദൈദ് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്മാന് ഡോ. മുഹമ്മദ് അബ്ദുള്ള ബിന്‍ ഹുവൈദീന് അല്‍ കെത്ബി, അല്‍ ദൈദ് നഗരസഭ ഡയറക്ടര്‍ അലി മുസബ്ബ അല്‍ തുനൈജിയും മറ്റ് ഉന്നതോദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഷാര്‍ജയിലും മറ്റ് ഉപനഗരങ്ങളിലും പൈതൃകാഘോഷങ്ങള്‍ നടന്ന് വരികയാണ്. സാംസ്കാരിക, മാനുഷിക പാരമ്പര്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികവും ധാര്‍മികവുമായ പിന്തുണയാണ് ശൈഖ് സുല്‍ത്താന്‍ നല്‍കുന്നതെന്ന് തുനൈജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.