ഫത്​വാ സമിതി: യു.എ.ഇ നീക്കം മാതൃകാപരം​​​ –ശൈഖ്​ ഹംസ യൂസുഫ്​

ദുബൈ: ഇസ്​ലാമിക പാരമ്പര്യവും ആധുനിക സന്ദർഭവും പരിഗണിക്കാതെ ആ​േലാചനാ രഹിതമായി  പുറത്തിറക്കുന്ന മതവിധികൾ വൻ ​​മുസ്​ലിം​േലാകത്ത്​ വലിയ പ്രതിസന്ധി സൃഷ്​ടിക്കുന്നുണ്ടെന്നും അതിനെ ചെറുക്കാൻ  എമി​േററ്റ്​സ്​ ഫത്​വാ കൗൺസിലിന്​ രൂപം നൽകിയ യു.എ.ഇയുടെ നടപടി മാതൃകാപരമാണെന്നും അന്താരാഷ്​ട്ര പ്രശസ്​ത പണ്ഡിതൻ ശൈഖ്​ ഹംസ യൂസുഫ്​. 

കാബിനറ്റ്​ തീരുമാനത്തെ തുടർന്ന്​ രൂപം നൽകിയ കൗൺസിലിൽ അംഗമാവുന്നതിൽ അതീവ സന്തുഷ്​ടിയാണുള്ളതെന്നും കാലി''ഫാർണിയ സൈതൂന സർവകലാശാല അധ്യാപകൻ കൂടിയായ ഇൗ യു.എസ്​ പണ്ഡിതൻ വ്യക്​തമാക്കി.  മുസ്​ലിംകൾ അഭിമുഖീകരിക്കുന്ന പ്രശ്​നങ്ങൾക്കും ചോദ്യങ്ങൾക്കും ആധികാരികവും യുക്​തിഭദ്രതയുള്ളതുമായ ​പ്രതികരണം ആവശ്യമാണ്​. കൗൺസിൽ അധ്യക്ഷൻ ശൈഖ്​ അബ്​ദുല്ല ബിൻ ബയ്യാഅ്​ ഇതിൽ അംഗമാകാൻ ക്ഷണിച്ചയുടൻ സമ്മതമറിയിച്ചതി​െൻ സാഹചര്യം വ്യക്​തമാക്കി ശൈഖ്​ ഹംസ പറഞ്ഞു.  ശരീഅത്ത്​ സംബന്ധിച്ച വിധികൾ നൽകുന്നത്​ സന്ദർഭം അറിഞ്ഞാവണം, അഗാധമായ അറിവും വിഷയത്തിലുണ്ടാവണം.   800 വർഷം പഴക്കമുള്ള ഒരു ഫത്​വ ഇൗ കാലത്ത്​ അനു​േയാജ്യമാവണമെന്നില്ല.

മതം ചലനാത്​മകം ആണ്​, എന്നാൽ അടിസ്​ഥാന തത്വത്തിൽ വിട്ടുവീഴ്​ചകൾ പാടില്ല താനും. ചിലയിടത്തു നിന്ന്​ പുറത്തു വരുന്ന പല ഫത്​വകളും മുസ്​ലിം യുവതയെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്​. സമയ നഷ്​ടം വരുത്തുമെന്നതിനാൽ ചെസ്സി​െനതിരെ വിധി പറയാറുണ്ട്​ ചിലർ. എന്നാൽ ഒാൺലൈൻ ഗെയിമുകൾക്കായി സമയം മുഴുവൻ ചെലവിടുന്ന തലമുറയാണ്​ ഇക്കാലത്തുള്ളത്​. ചെസ്സ്​ ബുദ്ധി ഉപ''യാഗിക്കുന്ന ഒരു കളിയാണ്​ എന്നെങ്കിലും മനസിലാക്കണം. എല്ലാ വിഷയത്തിലും പല തരം അഭിപ്രായമുണ്ടാവാം.അതീ തീവ്രവും അതി ലളിതവുമായരീതിയിൽ. 

പ്രതികൂല സാഹചര്യത്തിലും യുവജന സമൂഹത്തെ സമാധാനവും സംതൃപ്​തിയും നിറഞ്ഞ മതനിഷ്​ഠ ജീവിതം നയിക്കാൻ പ്രാപ്​തരാക്കാൻ ഫത്​വകൾക്ക്​ കഴിയണം. ഏറ്റവുംവലിയ പ്രശ്​നം നമുക്കിടയിലെ അജ്​ഞതയാണ്​. ഖുർആനിക തത്വത്തി​േലക്കുള്ള മടക്കമാണ്​ പരിഹാരമാർഗം.  നാടി​​​െൻറ ചില ഭാഗത്ത്​ അത്യന്തം എതിർക്കപ്പെ​േടണ്ട മതവിധികൾ പുറത്തിറക്കുന്നുണ്ട്​. 

അക്രമവും കൊലയും ശരിവെക്കുന്നവയടക്കം. നിരപരാധികളുടെ രക്​തം ചിന്തുക എന്നത്​ ഇസ്​ലാം ഒരർഥത്തിലും അംഗീകരിക്കാത്ത കാര്യമാണ്​.
 ഇത്തരം പ്രശ്​നത്തിന്​ പരിഹാരമുണ്ടാക്കാൻ യു.എ.ഇയുടെ ശ്രമത്തിന്​ കഴിയുമെന്നും മിതവാദ ഇസ്​ലാമി​​​െൻറ വക്​താവായ ശൈഖ്​ അബ്​ദുല്ല കൗൺസിനെ നയിക്കാൻ ഏറ്റവും കഴിവുറ്റയാളാണെന്നും ശൈഖ്​ കൂട്ടി​േച്ചർത്തു. 2005ൽ  ഫ്രഞ്ച്​ മാധ്യമ പ്രവർത്തക ​േഫ്ലാറൻസ്​ ആബീനാസിനെയും ദ്വിഭാഷി​േയയും ഇറാഖിൽ ബന്ധിയാക്കിയ ഘട്ടത്തിൽ ​േമാചനം സാധ്യമാക്കിയത്​ ശൈഖ്​ അബ്​ദുല്ലയുടെ ഇടപെടലായിരുന്നുവെന്ന്​ ശൈഖ്​ ഹംസ യൂസുഫ്​ ഒാർമിച്ചു. 

Tags:    
News Summary - fathva-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.