Posted On
date_range Updated On
date_range ഷാർജയിൽ പിതാവും മകളും മുങ്ങി മരിച്ചു
ദുബൈ: ഷാർജയിൽ കുളിക്കാനിറങ്ങിയ പിതാവും മകളും മുങ്ങിമരിച്ചു. കോഴിക്കോട് ബാലുശേരി ഇയ്യാട് താഴേചന്തംകണ്ടിയിൽ ഇസ്മായീൽ (47), മകൾ അമൽ ഇസ്മായീൽ (18) എന്നിവരാണ് മരിച്ചത്. ഷാർജ അജ്മാൻ ബോർഡറിൽ കുളിക്കാനായി കുടുംബം സമേതം പോയപ്പോഴാണ് അപകടം.
ഒഴുക്കിൽപെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇസ്മായീലും അപകടത്തിൽെപടുക്കയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. ദുബൈ ആർ.ടി.എ ജീവനക്കാരനാണ് ഇസ്മായീൽ. മൃതദേഹങ്ങൾ ഷാർജ കുവൈത്ത് ഹോസ്പിറ്റലിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.