അതിവേഗ ഹോം ഡെലിവറി ഒരുക്കി മതജാർ ബൈ നെസ്​റ്റോ

ദുബൈ: സുരക്ഷിത ഷോപ്പിങ്​​ ഉറപ്പു വരുത്തുന്നതിൽ ശ്രദ്ധേയരായ യു.എ.ഇയിലെ മുൻനിര റീ​െട്ടയിലർമാരായ നെസ്​റ്റോ ഗ്രൂപ്പ്​ ഉപഭോക്​താക്കളുടെ സൗകര്യാർഥം അതിവേഗ ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തി. മതജാർ ബൈ നെസ്​റ്റോ എന്ന മൊബൈൽ അപ്ലിക്കേഷൻ വഴി ഉപഭോക്​താക്കൾക്കാവശ്യമായ എല്ലാ ഗ്രോസറി ഉൽപന്നങ്ങളും ഇനി വീട്ടിൽ ഇരുന്ന്​ ഒാർഡർ ചെയ്യാം. 

നെസ്റ്റോ സ്​റ്റോറുകളിൽ ലഭ്യമാവുന്ന എല്ലാവിധ ഒാഫറുകളും ഡീലുകളും ഒാൺലൈൻ പ്ലാറ്റ്​ഫോമിലും ലഭ്യമാവും. ആദ്യഘട്ടത്തിൽ ദുബൈ, ഷാർജ, അജ്‌മാൻ എമിറേറ്റുകളിലെ ഉപഭോക്താക്കൾക്കാണ്​ ഇൗ ​േസവനം ലഭ്യമാവുക. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്​റ്റോറിൽ നിന്നും മതജാർ ബൈ നെസ്​റ്റോ ഡൗൺലോഡ്​ ചെയ്യാം. 

ഒരു ഹൈപ്പർമാർക്കറ്റിൽ കിട്ടുന്ന എല്ലാ ഉൽപന്നങ്ങളും ഉടനെ ലഭ്യമാകുമെന്നും അടുത്ത ഘട്ടത്തിൽ എല്ലാഎമിറേറ്റുകളിലേക്കും സേവനം വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ഒാർഡർ ചെയ്​ത്​ മണിക്കൂറുകൾക്കകം സാധനങ്ങൾ വീടുപടിക്കൽ സുരക്ഷിതമായി ലഭ്യമാക്കുമെന്നതാണ്​ ഇൗ സംവിധാനത്തി​​െൻറ സവിശേഷത. കൂടുതൽ വിവരങ്ങൾക്ക്​: https://www.matajarbynesto.com/

Tags:    
News Summary - fast home delivery matajar by nesto -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.