നാസിം ഷാഹുൽ ഹമീദിന്​ ഇടക്കോട് മഹല്ല് യു.എ.ഇ കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയ​പ്പോൾ

നാസിം ഷാഹുൽ ഹമീദിന് യാത്രയയപ്പ് നൽകി

ദുബൈ: കഴിഞ്ഞ മൂന്നര പതിറ്റാണ്ടാമായി അൽ ഐനിലെ ആതുരസേവന രംഗത്തെ മലയാളി മുഖവും സാമൂഹിക പ്രവർത്തകനുമായ നാസിം ഷാഹുൽ ഹമീദിന് ഇടക്കോട് മഹല്ല് യു.എ.ഇ കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 35 വർഷത്തിലധികം അൽ ഐൻ തവാം ഹോസ്പിറ്റലിൽ സീനിയർ ഫാർമസിസ്റ്റായിരുന്ന അദ്ദേഹം, ഔദ്യോഗിക ജീവിതത്തോടൊപ്പം യു.എ.ഇയിലെ സാമൂഹിക, സന്നദ്ധ, കാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു.

നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് കൂട്ടായ്മ അദ്ദേഹത്തിന് ആദരവ് ഒരുക്കിയത്. ഇടക്കോട് മഹല്ല് കൂട്ടായ്മയുടെ രൂപീകരണത്തിലും വളർച്ചയിലും നിർണായക പങ്കുവഹിച്ച അദ്ദേഹം, സംഘടനയുടെ രക്ഷാധികാരി എന്ന നിലയിലും പ്രവർത്തിച്ചു. ചടങ്ങിൽ ഇടക്കോട് മഹല്ല് യു.എ.ഇ കൂട്ടായ്മ പ്രസിഡന്റ് ഷർമദ് അധ്യക്ഷത വഹിച്ചു.

Tags:    
News Summary - farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.