Posted On
date_range Updated On
date_range വ്യാജ പരാതി: ജീവനക്കാരന് കമ്പനി നഷ്ടപരിഹാരം നൽകാൻ വിധി
ദുബൈ: വ്യാജ പരാതി നൽകിയതിനെ തുടർന്ന് യാത്രാ നിരോധനം ഉൾപ്പെടെ നേരിടേണ്ടി വന്ന സംഭവത്തിൽ ജീവനക്കാരന് കമ്പനി രണ്ടുലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് ദുബൈ കോടതി. സിവിൽ കോടതിയാണ് വിധി പ്രസ്താവിച്ചത്. കമ്പനി നൽകിയ പരാതിയെ തുടർന്നുണ്ടായ യാത്രാ നിരോധനം മൂലം അസുഖബാധിതയായ മാതാവിനെ സന്ദർശിക്കാനോ അന്ത്യ കർമങ്ങൾ നിർവഹിക്കാനോ കഴിഞ്ഞില്ലെന്ന് കാണിച്ച് അഞ്ചുലക്ഷം ദിർഹം നഷ്ടപരിഹാരം വേണമെന്നായിരുന്നു ജീവനക്കാരന്റെ ആവശ്യം.
ജോലിയിലെ ആനുകൂല്യങ്ങൾ നേടാനായി തൊഴിൽ കരാറിൽ ജീവനക്കാരൻ കൃത്രിമം കാണിച്ചുവെന്നായിരുന്നു കമ്പനിയുടെ പരാതി. അടിസ്ഥാന ശമ്പളം 5,000 ദിർഹമിന് പകരം ജീവനക്കാരൻ 20,000 ദിർഹമായി തിരുത്തിയെന്നായിരുന്നു ആക്ഷേപം.
എന്നാൽ, ജീവനക്കാരന് നൽകാനുണ്ടായിരുന്ന ആനുകൂല്യം നിഷേധിക്കാനായി കമ്പനി വ്യാജ പരാതി നൽകുകയായിരുന്നുവെന്ന് ക്രിമിനൽ കോടതി കണ്ടെത്തി.
തുടർന്നാണ് ജീവനക്കാരൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കോടതിയിൽ പരാതി നൽകിയത്. രണ്ടുലക്ഷം ദിർഹം കൂടാതെ പലിശയും അടക്കം നൽകണമെന്നാണ് വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.