Posted On
date_range Updated On
date_range ലോക ജ്യൂ ജിത്സു മത്സരം: ഫൈസൽ ആൽ കെത്ബിക്ക് സ്വർണം
അബൂദബി: പോളണ്ടിലെ റോസ്ലോഫിൽ നടക്കുന്ന ലോക ജ്യു ജിത്സു മത്സരത്തിൽ 49 കിലോ വിഭാഗത്തിൽ യു.എ.ഇക്ക് സ്വർണം.
ഫൈനലിൽ ഹംഗേറിയൻ താരത്തെ പരാജയപ്പെടുത്തി യു.എ.ഇയുടെ ഫൈസൽ ആൽ കെത്ബിയാണ് സ്വർണ മെഡൽ കരസ്ഥമാക്കിയത്. തെൻറ വിജയം അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് സമർപ്പിക്കുന്നതായി ഫൈസൽ ആൽ കെത്ബി പറഞ്ഞു. യു.എ.ഇ താരങ്ങളായ യഹ്യ ആൽ ഹമ്മാദി, മുഹമ്മദ് ആൽ ഖുബൈസി, താലിബ് ആൽ കർബി എന്നിവർ വ്യത്യസ്ത വിഭാഗങ്ങളിൽ നാലാം സ്ഥാനം നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.