Posted On
date_range Updated On
date_range എക്സ്പോ: സർക്കാർ ജീവനക്കാർക്ക് ആറ് ദിവസം അവധി
ദുബൈ: എക്സ്പോ 2020 പ്രമാണിച്ച് ദുബൈയിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസം വരെ അവധി അനുവദിക്കും. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് അവധി പ്രഖ്യാപിച്ചത്. ആറുമാസം നീളുന്ന ആഗോളമേള ആസ്വദിക്കാൻ സർക്കാർ ജീവനക്കാർക്കും കുടുംബങ്ങൾക്കും അവസരം ഒരുക്കാനാണ് അവധി നൽകുന്നത്.
തിങ്കളാഴ്ച രാവിലെ ശൈഖ് ഹംദാൻ സൈക്കിളിൽ എക്സ്പോ വേദിയിൽ സന്ദർശനം നടത്തുകയും അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഒക്ടോബർ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയാണ് ദുബൈ എക്സ്പോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.