ഷാർജ: കൊല്ലവർഷം 1194 വൃശ്ചികം 21വെള്ളിയാഴ്ച രാവിലെ 9.00 മണിക്ക് മാവേലിയു സംഘവും നല്ലോണം ന ൻമയോടെ ആഘോഷിക്കാൻ ഷാർജ എക്സ്പോസെൻററിലെത്തി. താളമേളങ്ങളും താലപ്പൊലിയും തി റയും പൂതനും പുലികളിയും ഒരുക്കി ഷാർജ ഇന്ത്യൻ അസോസിയേഷൻ മാവേലിയെ സ്വീകരിച്ചു. ചിങ ്ങമാസത്തിലെ അത്തം പത്തിന് മാത്രം കേരളത്തിലേക്ക് എഴുന്നെള്ളുന്ന മാവേലി, ഏത് കാലത്തും പ്രവാസഭൂമിയിലെത്താൻ ഒരുക്കമാണ്. കേരളത്തെയാകെ പ്രളയം വന്ന് അമ്മാനം ആടിയതിനെ തുടർന്ന് മാറ്റിവെച്ച ഷാർജ ഇന്ത്യൻ അസോസിയേഷെൻറ ഓണാഘോഷങ്ങൾ നൻമയോടെ നല്ലോണം എന്ന പേരിൽ കേങ്കേമായി കൊണ്ടാടി. ആഘോഷപരിപാടിയുടെ ഉദ്ഘാടനം പി.ടി. തോമസ് എം.എൽ.എ നിർവ്വഹിച്ചു.
ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൺ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ, ഷാർജ ഗവൺമെൻറ് ലേബർ സ്റ്റാൻഡേർഡ് ഡവലപ്പ്മെൻ്റ് കമ്മിറ്റി ചെയർമാൻ സാലം യൂസഫ് അൽ ഖസീർ, എൻ.എം.സി ഹെൽത്ത് സി.ഇ.ഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രശാന്ത് മങ്ങാട്ട്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ തുടങ്ങിയവർ ആശംസ നേർന്നു. ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി സ്വാഗതവും ജോ.ട്രഷറർ ഷാജി കെ.ജോൺ നന്ദിയും പറഞ്ഞു. അസോസിയേഷൻ പബ്ലിക്കേഷൻ കമ്മിറ്റി പുറത്തിറക്കിയ ഓണം സുവനീർ കാനം രാജേന്ദ്രന് നൽകി പി.ടി.തോമസ് പ്രകാശനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡൻറ് എസ്.മുഹമ്മദ് ജാബിർ,ജോ. ജനറൽ സെക്രട്ടറി അഡ്വ.സന്തോഷ് കെ.നായർ, ഓഡിറ്റർ മുരളീധരൻ.വി.കെ,ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ,ആൻറണി ജോസഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പോയവർഷങ്ങളിൽ ഓണാഘോഷ പരിപാടികളിൽ അംഗങ്ങൾ പോലും അകത്ത് കടക്കാൻ പ്രയാസപ്പെട്ടിരുന്നുവെന്നും ഇത് കണക്കിലെടുത്ത് അംഗങ്ങൾക്ക് മാത്രമായി ഇത്തവണ പ്രത്യേക കവാടം തന്നെ ഒരുക്കിയതായും, ഭക്ഷണം തിക്കും തിരക്കമുല്ലാതെ കഴിക്കാൻ വിപുലമായ സൗകര്യം ഒരുക്കിയതായും ഇ.പി. ജോൺസൺ പറഞ്ഞു. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ഫീസ് അടക്കാനായി വന്ന്, രക്ഷിതാക്കളുടെ സമയം പാഴാകുന്ന പ്രവണത ഒഴിവാക്കി, ബാങ്ക് വഴിയാക്കുവാനുള്ള ഒരുക്കങ്ങൾ നടന്ന് വരുന്നുണ്ട്. പുതിയ സ്കൂളിനോട് ചേർന്ന് സ്റ്റേഡിയം ഒരുക്കുവാനുള്ള തയ്യാറെടുപ്പിലുമാണ് അസോസിയേഷനെന്ന് ഇ.പി. ചൂണ്ടികാട്ടി. വൈകീട്ട് നടന്ന കലാപരിപാടികൾ ആസ്വദിക്കുവാൻ ആയിരങ്ങളാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.