Posted On
date_range Updated On
date_range എക്സ്പോ 2020 ഡയറക്ടര്‍ക്ക് റാസല്‍ഖൈമയില്‍ സ്വീകരണം
റാസല്‍ഖൈമ: ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2020 എക്്സ്പോയുടെ പ്രവര്‍ത്തനങ്ങളില്‍ റാക് പൊലീസും പങ്കാളികളാണെന്ന് റാക് പൊലീസ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖമീസ് അല്‍ അദീദി അഭിപ്രായപ്പെട്ടു. എക്സ്പൊ 2020 ഡയറക്ടര്‍ ആയിശ അല്‍ ഗാഫ്റിക്ക് പൊലീസ് ആസ്ഥാനത്ത് സ്വീകരണം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എക്സ്പോ വിജയകരമാക്കാന്‍ രാജ്യത്തെ വിവിധ വകുപ്പുകള്‍ സംയുക്ത പ്രവര്‍ത്തനത്തിലാണ്. സുരക്ഷിതവും യു.എ.ഇയുടെയും അനുബന്ധ രാജ്യങ്ങളുടെയും വളര്‍ച്ചക്കും ഗതിവേഗം നല്‍കുന്നതായിരിക്കും എക്സ്പോയെന്നും അദ്ദേഹം തുടര്‍ന്നു. പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ഗാനിം അഹമ്മദ് ഗാനിം, സെന്‍ട്രല്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഈദ് അല്‍ ഹുമൈദി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.